വാർഷികാഘോഷ ധൂർത്ത് വെല്ലുവിളി: അനൂപ് ജേക്കബ്
1545464
Saturday, April 26, 2025 1:07 AM IST
തൃശൂർ: സർക്കാരിന്റെ വാർഷികാഘോഷ ധൂർത്ത് ആശസമരത്തോടുള്ള വെല്ലുവിളിയാണെന്നു കേരള കോൺഗ്രസ് - ജേക്കബ് നേതാവ് അനൂപ് ജേക്കബ് എംഎൽഎ. ജില്ലാ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യായമായ വേതനവർധനവിനുവേണ്ടി സമരംചെയ്യുന്ന ആശ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ വിമുഖത പുലർത്തുന്ന സർക്കാർ ആഘോഷങ്ങൾക്കുള്ള പന്തലിനും പരസ്യത്തിനുമായി കോടിക്കണക്കിനു രൂപയാണു ധൂർത്തടിക്കുന്നത്. പൊതുസമൂഹം ഇതു തിരിച്ചറിയുമെന്നും അനൂപ് ജേക്കബ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി.എം. ഏലിയാസ് അധ്യക്ഷത വഹിച്ചു. ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
കെ.ആർ. ഗിരിജൻ, പ്രഫ. ജോണി സെബാസ്റ്റ്യൻ, സോമൻ കൊ ളപ്പാറ, പി.പി. ജെയിംസ്, വസന്തൻ ചിയ്യാരം തുടങ്ങിയവർ പ്രസംഗിച്ചു.