തടിലോറി കണ്ടെയ്നർ ലോറിയിൽ ഇടിച്ച് ക്ലീനർ മരിച്ചു
1545410
Friday, April 25, 2025 11:16 PM IST
കുട്ടനെല്ലൂർ: ദേശീയപാതയിൽ ഫ്ലൈ ഓവറിനു സമീപം തടി കയറ്റിയ ലോറി നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ തടിലോറിയിലെ ക്ലീനർ മരിച്ചു. ഈരാറ്റുപേട്ട സ്വദേശി ബഷീർ(50) ആണ് മരിച്ചത്. ഒരാൾക്ക് ഗുരുതര പരിക്കറ്റു.
ഇന്നലെ പുലർച്ചെ 4.40 നായിരുന്നു അപകടം. എറണാകുളത്തുനിന്ന് പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന തടി കയറ്റിയ ലോറിയാണ് ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയിൽ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ലോറിക്കുള്ളിൽ കുടുങ്ങിയവരെ ഫയർഫോഴ്സും പോലീസും ചേർന്ന് പുറത്തെടുത്തു.
ഗുരുതരമായി പരിക്കേറ്റ ബഷീറിനെ ആശുപത്രിയിൽ എത്തിക്കുന്നതിനു മുന്പേ മരിച്ചു. പരിക്കേറ്റ ഡ്രൈവറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.