ദേവാലയങ്ങളിൽ തിരുനാൾ
1545982
Sunday, April 27, 2025 6:59 AM IST
കുറുമാൽ സെന്റ്് ജോർജ്
കൈപ്പറമ്പ്: കുറുമാൽ സെന്റ് ജോർജ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റേയും, വിശുദ്ധ സെബസ്ത്യാനോസിന്റേയും തിരുനാൾ ഇന്ന് ആഘോഷിക്കും.
ഇന്നുരാവിലെ പത്തിന് ആഘോഷമായ പാട്ടു കുർബാനയ്ക്ക് ഫാ. ഡേവിസ് പുലിക്കോട്ടിൽ മുഖ്യകാർമികാനാകും.
ഫാ. റാഫേൽ പൊറത്തൂർ തിരുനാൾ സന്ദേശം നൽകും. ഫാ. ഡേവിഡ് പേരാമംഗലം സഹകാർമികനാകും. വൈകിട്ട് നാലിന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ജോയൽ പുലിക്കോട്ടിൽ കാർമികനാകും. തുടർന്ന് പൊൻകുരിശിന്റേയും മുത്തുകുടകളുടെയും അകമ്പടിയോടെ സെന്റ് ജോസഫ് കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണവും ഉണ്ടായിരിക്കും.
ഇന്നലെ വൈകുന്നേരം ആറിന് പ്രസുദേന്തി വാഴ്ചയും രൂപം എഴുന്നള്ളിപ്പും ദീപാലങ്കാര സ്വിച്ച് ഓൺ കർമവും നടന്നു. നാളെ രാവിലെ 6.30നുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം യൂണിറ്റുകളിലേക്കുള്ള അമ്പുപ്രദക്ഷിണവും നടക്കും.
ചൊവ്വാഴ്ച രാവിലെ ഇടവകയിലെ മരിച്ചുപോയവർക്ക് വേണ്ടിയുള്ള വിശുദ്ധ കുർബാനയും പൊതു ഒപ്പീസിനോടും കൂടെ തിരുനാളിന് സമാപനം ആകും. ഇടവക വികാരി റവ. ഡോ. സേവ്യാർ ക്രിസ്റ്റി പള്ളിക്കുന്നത്ത്, ജനറൽ കൺവീനർ ഫ്രാൻസോ ഫ്രാൻസിസ്, കൈകാരന്മാരായ കെ.പി. ഷാജു, സി.ജെ. ബിൻസൻ, മറ്റു കൺവീനർമാരും യൂണിറ്റ് ഭാരവാഹികളും നേതൃത്വം നൽകുന്നു.
പാലയൂരിൽ പുതുഞായർ തിരുനാൾ ഇന്ന്
പാലയൂർ: മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ മാർ തോമാശ്ലീഹായുടെ പുതുഞായർ തിരുനാൾ ഇന്ന് ആഘോഷിക്കും. തിരുനാൾ കൊടിയേറ്റവും പ്രദക്ഷിണവും മറ്റ് തിരുകർമങ്ങളും ഇന്നലെ ബോട്ടുകുളം കപ്പേളയിൽ നടന്നു. ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ, സഹവികാരി ഫാ. ക്ലിന്റ് പാണേങ്ങാടൻ എന്നിവർ കാർമികരായിരുന്നു.
ഇന്നുരാവിലെ 6.30ന് തളിയക്കുളം കപ്പേളയിൽ ആഘോഷമായ ദിവ്യബലി തുടർന്ന് പ്രദക്ഷിണം. രാവിലെ പത്തിനും വൈകീട്ട് 5.30നും വിശുദ്ധ കുർബാന.
തിരുവില്വാമല സെന്റ് ജോർജ്
തിരുവില്വാമല: സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ പള്ളിയിൽ പരിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുനാൾ ഇന്ന് ആഘോഷിക്കും.
7.30 ന് പ്രഭാത നമസ്കാരം, 8.30ന് വികാരി ഫാ. കുരിയാക്കോസ് ജോൺസന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന, പത്തിന് പെരുന്നാൾ സന്ദേശം, തുടർന്ന് പ്രദക്ഷിണം, ആശിർവാദം, നേർച്ച സദ്യ എന്നിവ നടക്കും.