കേരള സംഗീതനാടക അക്കാദമി വാർഷികം ആഘോഷിച്ചു
1545994
Sunday, April 27, 2025 6:59 AM IST
തൃശൂർ: കേരള സംഗീതനാടക അക്കാദമിയുടെ 67-ാം വാർഷികം കൂടിയാട്ടം ആചാര്യൻ ജി. വേണു ഉദ്ഘാടനം ചെയ്തു. അമച്വർ നാടകവേദിയിലെ രംഗശില്പമേഖലയ്ക്കു നൽകിയ സംഭാവനകൾ പരിഗണിച്ച് ഇത്തവണത്തെ ചിറയിൻകീഴ് ഡോ. ജി. ഗംഗാധരൻനായർ പുരസ്കാരം കെ. അലിയാറിന് അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി സമർപ്പിച്ചു.
അക്കാദമി വൈസ്ചെയർമാൻ പി.ആർ. പുഷ്പവതി, കാഞ്ചന ജി. നായർ, കെ. അലിയാർ, അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, അക്കാദമി നിർവാഹകസമിതി അംഗം സഹീർ അലി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് സിറാജ് അമലിന്റെ നേൃത്വത്തിൽ മെഹ്ഫിൽ അരങ്ങേറി.