വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു
1545713
Saturday, April 26, 2025 11:20 PM IST
മുല്ലശേരി: ചാലക്കുടിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുല്ലശേരി സ്വദേശിനി മരിച്ചു. മുല്ലശേരി ഊരകം നാലുപുരക്കൽ മല്ലിക(59) ആണ് മരിച്ചത്.
19ന് രാവിലെ പത്തരയോടെ ചാലക്കുടി ദേശീയപാതയിൽ വച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ടാറ്റ സുമോ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
സംസ്കാരം ഇന്ന് രാവിലെ 9.30 ന് മുല്ലശേരി എലവത്തൂർ ക്രിമറ്റോറിയത്തിൽ. മക്കൾ: അനീഷ്, സുമേഷ്, സിനി. മരുമക്കൾ: സന്ധ്യ, വിബിന, പ്രവീൺ.