പി.കെ. ചാത്തന്മാസ്റ്റര് ജന്മശതാബ്ദി സംഗമവും കെപിഎംഎസ് സംസ്ഥാന സമ്മേളനവും
1545172
Friday, April 25, 2025 1:18 AM IST
ഇരിങ്ങാലക്കുട: പി.കെ. ചാത്തന് മാസ്റ്റര്‍ ജന്മശതാബ്ദിസംഗമവും കെപിഎംഎസ് അമ്പത്തിനാലാം സംസ്ഥാനസമ്മേളനവും ഇന്നും നാളെയും മറ്റെന്നാളും ഇരിങ്ങാലക്കുടയില്നടക്കും.
അയ്യങ്കാവ് മൈതാനം, ടൗണ്‍ഹാള്‍ എന്നിവടങ്ങളിലായി കൊടിമര, പതാക, ബാനര്‍ ജാഥകള്‍, സെമിനാര്‍, പ്രകടനം, പൊതുസമ്മേളനം, പ്രതിനിധിസമ്മേളനം എന്നിവയാണ് പരിപാടികളെന്ന് സ്വാഗതസംഘം ചെയര്മാന് സി.എ. ശിവന്, ജനറല്‍ കണ്‍വീനര്‍ ലോചനന്‍ അമ്പാട്ട് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് വൈകീട്ട് മൂന്നിന് സ്മൃതിമണ്ഡപങ്ങളില്നിന്നു ആരംഭിക്കുന്ന കൊടിമര ജാഥകള്‍ക്ക് അഞ്ചിന് അയ്യങ്കാവ് മൈതാനിയില്‍ സ്വീകരണംനല്കും. 5.30ന് നടക്കുന്ന സെമിനാര്‍ പട്ടികജാതിവര്‍ഗ കമ്മീഷന് മുന്‍ ചെയര്മാന് ബി.എസ്. മാവോജി ഉദ്ഘാടനംചെയ്യും.
നാളെ വെകീട്ട് കുട്ടംകുളം ക്ഷേത്രമൈതാനത്തുനിന്നു ആരംഭിക്കുന്ന പ്രകടനത്തെ തുടര്‍ന്ന് 5.30ന് നടക്കുന്ന ജന്മശതാബ്ദിസംഗമം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഉദ്ഘാടനംചെയ്യും. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നായി പതിനായിരത്തോളംപേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സംസ്ഥാനത്ത് കഴിഞ്ഞ എഴുവര്‍ഷത്തിനുള്ളില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് അനുവദിച്ച 7,000 കോടി രൂപയോളം വകമാറ്റിയും ലാപ്സാക്കിയും നഷ്ടപ്പെടുത്തിയതിനെതിരേ നിയമനടപടി സ്വീകരിക്കാന്‍ സമ്മേളനം ആവശ്യപ്പെടുമെന്നു സംഘാടകര്‍ പറഞ്ഞു.