പുതിയ ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കണം: കെഎൻടിഇഒ
1545178
Friday, April 25, 2025 1:18 AM IST
തൃശൂർ: വിദ്യാഭ്യാസമേഖലയിലെ വർഗീയവത്കരണവും വാണിജ്യവത്കരണവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ കേന്ദ്രസർക്കാർ നടപ്പാക്കിയ പുതിയ ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കണമെന്നു കേരള നോണ്‍ ടീച്ചിംഗ് എംപ്ലോയീസ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം. മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലൈജു വർഗീസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.എ. സണ്ണി പ്രവർത്തനറിപ്പോർട്ടും സംസ്ഥാന പ്രസിഡന്റ് കെ. ഗിരിധരൻ സംഘടനാറിപ്പോർട്ടും അവതരിപ്പിച്ചു.
വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പുസമ്മേളനം എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഇ. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പി. വരദൻ, ശ്രീകൃഷ്ണ കോളജ് പ്രിൻസിപ്പൽ പി.എസ്. വിജോയ് എന്നിവർ പ്രസംഗിച്ചു. സോജൻ പി. ജോണ്‍ സെക്രട്ടറിയായും ലൈജു വർഗീസ് പ്രസിഡന്റായും ലിജു എൻ. ശർമ ട്രഷററായും 20 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.