തെരുവുനായ്ക്കൂട്ടത്തിന്റെ ആക്രമണം: വിദ്യാര്‍ഥിനിക്കു പരിക്ക്
1545992
Sunday, April 27, 2025 6:59 AM IST
ഇരിങ്ങാലക്കുട: പൊറത്തിശേരിയില്‍ തെരുവുനായ് ആക്രമണത്തില്‍ വിദ്യാര്‍ഥിനിക്കു പരിക്കേറ്റു. കൂട്ടുകാര്‍ക്കൊപ്പം കളികഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന പൊറത്തിശേരി കോലുകുളം റോഡില്‍ കുഴിചാടത്തില് ഷിബിന്റെയും ജിജിയുടെയും മകള്‍ ഒമ്പതുവയസുള്ള അമേയയ്ക്കാണ് പരിക്കേറ്റത്.
കഴിഞ്ഞദിവസം വൈകീട്ട് നാലരയോടെയാണ് സംഭവം. വീടിന്റെ ഗേറ്റിനുസമീപത്ത് ആറു നായ്ക്കള്‍ ചേര്‍ന്നാണ് കുട്ടിയെ ആക്രമിച്ചത്.
ഈ സമയത്ത് വീട്ടുമുറ്റത്തുനിന്നിരുന്ന ജിജി ഓടിയെത്തി നായ്ക്കളെ ഓടിച്ചു. കാലിനു പരിക്കേറ്റ അമേയ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. നായ്ക്കൂട്ടം സമീപത്തെ മറ്റൊരു കുട്ടിയെയും സ്ത്രീയെയും ആക്രമിക്കാന്‍ ശ്രമിച്ചു. ഇവര്‍ ഓടി വീടിനകത്തു കയറിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു.