കുരിയച്ചിറയിൽ ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല
1545981
Sunday, April 27, 2025 6:59 AM IST
കുരിയച്ചിറ: ലഹരിക്കെതിരേ കുരിയച്ചിറ ലഹരിവിരുദ്ധ കൂട്ടായ്മയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർത്തു. ഒല്ലൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എം. വിമോദ് ഫ്ലാഗ് ഓഫ് ചെയ്തു.
കോർപറേഷൻ കൗണ്‍സിലർമാർ, മതനേതാക്കൾ, രാഷ്ട്രീയനേതാക്കൾ, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ, വിവിധ സംഘടനാപ്രതിനിധികൾ എന്നിവർക്കുപുറമെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 500 ഓളം പേർ പങ്കെടുത്തു.
തുടർന്നുനടന്ന പൊതുയോഗത്തിൽ അഡ്വ. എൻ.ഒ. ഇനാശു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൂട്ടായ്മ ചെയർമാൻ സി.എൽ. ജോയ് അധ്യക്ഷത വഹിച്ചു. പ്രദേശത്തെ പൂർണമായും ലഹരിവിമുക്തമാക്കാൻ വേണ്ട പ്രയത്നങ്ങൾ ഘട്ടംഘട്ടമായി കൂട്ടായ്മ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഡോ. ടോമി ഫ്രാൻസിസ് സ്വാഗതം പറഞ്ഞു.