കണ്ണന് വഴിപാടായി അഞ്ച് ഇലക്ട്രിക് സ്കൂട്ടർ
1545159
Friday, April 25, 2025 1:18 AM IST
ഗുരുവായൂർ: ഗുരുവായൂരപ്പനു വഴിപാടായി ടിവിഎസ് മോട്ടോർ കന്പനി അഞ്ച് ഇലക്ട്രിക് സ്കൂട്ടറുകൾ സമർപ്പിച്ചു. ഇന്നലെ രാവിലെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ സ്കൂട്ടറുകളും രേഖകളും ഏറ്റുവാങ്ങി. ടിവിഎസിനുവേണ്ടി തൃശൂരിലെ എഎജെ സെഞ്ച്വറി ടിവിഎസ് ആണ് പുതിയ ഇലക്ട്രിക്ക് സ്കൂട്ടർ ആയ ഐക്യൂബ് വഴിപാടായി സമർപ്പിച്ചത്. ഒരു സ്കൂട്ടറിന് 120659 രൂപ വരും. ചടങ്ങിൽ പർച്ചേസ് ഡിഎ കെ.എസ്. മായാദേവി, മാനേജർ വി.സി. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.