പഹൽഗാം: മൗനജാഥയും ഭീകരവിരുദ്ധപ്രതിജ്ഞയും
1545161
Friday, April 25, 2025 1:18 AM IST
വടക്കാഞ്ചേരി: പഹൽഗാമിൽ ഭീകരാക്രണത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ച് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗനജാഥയും ഭീകരവിരുദ്ധപ്രതിജ്ഞയും നടത്തി.
അത്താണിയിൽ നടന്ന ചടങ്ങ് മെഴുകുതിരി തെളിച്ച് ഭീകരവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് പി.ജി. ജയദീപ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എൻ.ആർ. സതീശൻ അനുസ്മരണപ്രസംഗം നടത്തി. നേതാക്കളായ എസ്.എ.എ. ആസാദ്, വി.എം. കുര്യാക്കോസ്, കെ.ടി. ജോയ്, സിന്ധു സുബ്രഹ്മണ്യൻ, ബുഷ്റ റഷീദ്, അഡ്വ . ടി.എസ്. മായാദാസ്, സിബി പൂമല, ജയ്സണ് മാത്യു, സി.എച്ച്. ഹരീഷ്, ജോസഫ് ചുങ്കത്ത്, പി. ഗിരീഷ് ജയൻ മംഗലം എന്നിവർ പ്രസംഗിച്ചു.