കുടിവെള്ളപ്രശ്നത്തിന് ശാശ്വതപരിഹാരമാകുന്നു
1545164
Friday, April 25, 2025 1:18 AM IST
കയ്പമംഗലം: മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നു. നാട്ടിക ഫർക്ക കുടിവെള്ളപദ്ധതിയിൽ പുതിയ പൈപ്പ് സ്ഥാപിക്കാൻ 11.90 കോടിയുടെ ടെൻഡർ അംഗീകരിച്ച് സർക്കാർ ഉത്തരവായി.
അഗസ്തേശ്വരം മുതൽ മതിലകംവരെയുള്ള പഴയ പൈപ്പുകൾക്ക് പകരമായി പുതിയ പൈപ്പുകൾ വരുന്നതോടെ നിരന്തമായ പൈപ്പ് പൊട്ടുന്നതിന്റെ ഭാഗമായി റോഡ് തകരുന്നതും കുടിവെള്ളംപാഴാകുന്നതും അവസാനിക്കും.
കേരള സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൽപ്പെടുത്തി പദ്ധതി 18 മാസംകൊണ്ട് പൂർത്തിയാക്കാൻ കഴിയും. ഇതോടെ കയ്പമംഗലം മണ്ഡലത്തിലെ കുടിവെള്ളപ്രശ്നത്തിന് ശാശ്വതപരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇ.ടി. ടൈസൺ എംഎൽഎ പറഞ്ഞു.