ഓൾ കേരള ഇന്റർ ബാർ അസോസിയേഷൻ ക്രിക്കറ്റ് ടൂർണമെന്റ് ഇന്നുമുതൽ
1545993
Sunday, April 27, 2025 6:59 AM IST
തൃശൂർ: ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ ഓൾ കേരള ഇന്റർ ബാർ അസോസിയേഷൻ 20-20 ക്രിക്കറ്റ് ടൂർണമെന്റ് ഇന്നുമുതൽ മേയ് മൂന്നുവരെ ശ്രീ കേരളവർമ കോളജ് ഗ്രൗണ്ടിൽ നടക്കും.
ഇന്നുരാവിലെ എട്ടിനു ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് പി.എം. മനോജ്, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. പദ്മശ്രീ ഐ.എം. വിജയൻ മുഖ്യാതിഥിയായിരിക്കും. തൃശൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം.വി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിക്കും.
ഇന്ത്യയിലാദ്യമായി എട്ടു ബാർ അസോസിയേഷനുകളിലെ വനിതാ ടീമുകളെ ഉൾപ്പെടുത്തിയുള്ള ക്രിക്കറ്റ് ടൂർണമെന്റും നടക്കും. സമാപനദിനത്തിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പൻ വിതരണം ചെയ്യും. ജില്ലാ ജഡ്ജി പി.പി. സെയ്തലവി പങ്കെടുക്കും.
പത്രസമ്മേളനത്തിൽ ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ അഡ്വ. എം.വി. ഗോപാലകൃഷ്ണൻ, അഡ്വ. ബൈജു എ.ജോസഫ്, അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്, അഡ്വ. ടി. ജെനിഷ് ജോസ്, അഡ്വ. ഷില്ലി വിജയൻ എന്നിവർ പങ്കെടുത്തു.