വീട്ടില്‍ സൂക്ഷിച്ച് അനധികൃത മദ്യവില്പന; ഒരാള്‍ അറസ്റ്റില്‍
1545974
Sunday, April 27, 2025 6:59 AM IST
ഇരിങ്ങാലക്കുട: വീട്ടില്‍ സൂക്ഷിച്ച് അനധികൃതമായി മദ്യവില്പന നടത്തുകയായിരുന്നയാളെ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി പിടികൂടി. കരൂപ്പടന്ന ജനതാകോര്‍ണര്‍ സ്വദേശി പെരുമ്പിലായില് ഉണ്ണി (52) യാണ് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതനുസരിച്ച് കരൂപ്പടന്നയിലെ ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് 500 മില്ലിയുടെ ഒമ്പതു കുപ്പികളിലായി 4.5 ലിറ്റര്‍ ഇന്ത്യന്‍നിര്‍മിത വിദേശമദ്യം പിടിച്ചെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്തു.
ഇരിങ്ങാലക്കുട സിഐ എം.എസ്. ഷാജന്, എസ് ഐമാരായ സി.എം. ക്ലീറ്റസ്, മുഹമ്മദ്റാഷി, സുബിന്, എഎസ്ഐ സിന്ധു, സിപിഒമാരായ എം.എം. ഷാബു, ജിജില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഉണ്ണിയെ അറസ്റ്റ്ചെയ്തത്.