സ്കൂൾ ഓഫ് ഡ്രാമയിൽ ബാലനാടകകളരിക്കു തുടക്കം
1545163
Friday, April 25, 2025 1:18 AM IST
തൃശൂർ: അരണാട്ടുകരയിലെ സ്കൂൾ ഓഫ് ഡ്രാമയിൽ അഞ്ചുദിവസം നീളുന്ന കുട്ടികളുടെ വേനൽക്കാല ബാലനാടക കളരി "കാർട്ട് 19'നു തുടക്കമായി. മുൻമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടറും വകുപ്പുമേധാവിയുമായ നജ്മുൽ ഷാഹി അധ്യക്ഷയായി. അമാസ് എസ്. ശേഖർ സ്വാഗതവും വി. വികാസ് നന്ദിയും പറഞ്ഞു.
വിവിധ ജില്ലകളിൽനിന്നുള്ള 90ൽപ്പരം കുട്ടികളാണ് അഞ്ചുദിവസത്തെ സഹവാസ ക്യാന്പിൽ പങ്കെടുക്കുന്നത്. രാവിലെ 7.30 മുതൽ തുടങ്ങുന്ന ക്ലാസുകൾ വിവിധ മേഖലകളിലെ പ്രഗത്ഭരായ അധ്യാപകരും സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥികളും കൈകാര്യം ചെയ്യുന്നു. തുടർച്ചയായ 19-ാമത്തെ വർഷമാണ് ക്യാന്പ് സംഘടിപ്പിക്കുന്നത്.