ശുചിമുറി മാലിന്യംനീക്കാൻ ഇനി നഗരസഭയും
1545979
Sunday, April 27, 2025 6:59 AM IST
ചാവക്കാട് : നഗരസഭയുടെ പരിധിക്ക് അകത്തും പുറത്തുമുള്ള വീടുകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും കക്കൂസ് മാലിന്യം നീക്കംചെയ്യാൻ നഗരസഭയിൽ വാഹനസൗകര്യമായി. നഗരസഭയുടെ പുതിയ മൊബൈൽ എഫ്എസ്ടിപി വാഹനം എത്തി.
സെപ്റ്റിക് മാലിന്യ സംസ്കരണത്തിന് പുതിയ അധ്യായം കുറിക്കുകയാണ്. വീടുകളിലും മറ്റും എത്തി കുറഞ്ഞ ചെലവിൽ സെപ്റ്റിക് മാലിന്യം നീക്കം ചെയ്യും.പുതുതായി വാങ്ങിയ മൊബൈൽ ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്മെന്റ്് പ്ലാന്റ് വാഹനത്തിന്റെ നിരക്കുകൾ കൗൺസിൽ തീരുമാനിച്ചു.
നഗരസഭാ പരിധിക്കുള്ളിലെ വീടുകൾക്ക് 6,000 രൂപയും പുറത്തുള്ളവർക്ക് 7,500 രൂപയുമാണ് സേവന നിരക്ക്. ഹോട്ടലുകൾക്കും ലോഡ്ജുകൾക്കും (8000 ലിറ്റർ വരെ) നഗരപരിധിക്കുള്ളിൽ 8,000 രൂപയും പുറത്ത് 10,000 രൂപയും ഈടാക്കും. ഫ്ലാറ്റുകൾക്ക് (15,000 ലിറ്റർ വരെ) നഗരപരിധിക്കുള്ളിൽ 20,000 രൂപയും പുറത്തുള്ളവർക്ക് 25,000 രൂപയുമാണ് നിരക്ക്.
ബി.പി.എൽ ഗുണഭോക്താക്കൾക്ക് 10 ശതമാനം ഇളവും അനുവദിച്ചിട്ടുണ്ട്. നഗരസഭ പരിധിയിലെ വീടുകൾക്ക് ആദ്യത്തെ ആറുമാസം 5000 രൂപ നിരക്കിൽ ലഭിക്കുന്നതാണ്. നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത് അധ്യക്ഷയായിരുന്നു.