റോഡുകളുടെ നിർമാണത്തിന് എട്ടുകോടി രൂപ അനുവദിച്ചു
1545972
Sunday, April 27, 2025 6:59 AM IST
ചാലക്കുടി: നിയോജകമണ്ഡലത്തിലെ അഞ്ചു റോഡുകളുടെ നിർമാണത്തിനായി എട്ടു കോടി രൂപ അനുവദിച്ചതായി സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. 40 എം എസ്എസ് നിലവാരത്തിലാണു റോഡുകളുടെ നിർമാണം നടത്തുന്നത്.
കോടശേരി പഞ്ചായത്തിലെ കുറ്റിക്കാട് റോഡ് മുതൽ - കൂർക്കമറ്റം - സൗത്ത് മാരാംകോട് - അക്ക്വേഷ്യറോഡ് വരെ (1.5 കോടി), കാലടി - വെട്ടുകടവ് റോഡ് (70 ലക്ഷം ) കോർമല ആശ്രമം - ചെമ്പൻകുന്ന് - പുളിങ്കര - മാരാംകോട് - പാല ഗ്രൗണ്ട് റോഡ് വരെ ( 2.30 കോടി), കൊടകര പഞ്ചായത്തിൽ ദേശീയപാതയിൽനിന്ന് ആരംഭിച്ച് തേശേരിയിലൂടെ ചീക്കമാണ്ടി അമ്പലം പരിസരം വഴി പഴമ്പിള്ളി ഗ്രൗണ്ടിനോടുചേർന്ന് കനാൽ പാലം വരെയുള്ള റോഡ് (1 .2 കോടി ), ചട്ടിക്കുളം തലവരിപ്പാറ റോഡ് മുതൽ കുറ്റിക്കാട് റോഡ് വഴി പരിയാരം പഞ്ചായത്തിലെ ത്രിപ്പാപ്പിള്ളി റോഡ് വരെ ( 2.3 കോടി ) തുടങ്ങിയ റോഡുകളുടെ നിർമാണത്തിനായാണു തുക അനുവദിച്ചിരിക്കുന്നത്.
തദ്ദേശസ്വയഭരണ വകുപ്പ് എൻജിനീയറിംഗ് വിഭാഗത്തിനാണു പ്രവൃത്തികളുടെ നിർവഹണച്ചുമതല. പ്രവൃർത്തികൾക്കാവശ്യമായ എസ്റ്റിമേറ്റ് തയാറാക്കി തുടർനടപടികൾ ആരംഭിച്ചു.