വീണ് തലയ്ക്കു പരിക്കേറ്റ മധ്യവയസ്ക മരിച്ചു
1545412
Friday, April 25, 2025 11:16 PM IST
പട്ടിക്കാട്: വീടിനുള്ളിൽ വീണ് തലയ്ക്ക് പരിക്കേറ്റ മധ്യവയസ്ക മരിച്ചു. പട്ടിക്കാട് അന്തിക്കാടൻ വീട്ടിൽ ജോയ് ഭാര്യ ഷീല(56) ആണ് മരിച്ചത്. സംസ്കാരം ഇന്ന് 4.30ന് പട്ടിക്കാട് മാർ തോമാ ശ്ലീഹ പള്ളി സെമിത്തേരിയിൽ. മക്കൾ: സനോ, ജിഷ.
ഇന്നലെ ഉച്ചയ്ക്കാണ് ഷീല വീടിനുള്ളിൽ വീണ് തലയ്ക്ക് പരിക്കേറ്റത്. ഉടൻ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.