കുടമാറ്റം കാണാൻ ആഗ്രഹം: ഗവർണർ
1546009
Sunday, April 27, 2025 7:06 AM IST
തൃശൂർ: കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ തൃശൂർ പൂരത്തിനു ക്ഷണിച്ച് തിരുവന്പാടി ദേവസ്വം. രാജ്ഭവനിലെത്തിയാണ് ബോർഡ് അംഗങ്ങൾ അദ്ദേഹത്തെ ക്ഷണിച്ചത്.
തൃശൂർ പൂരത്തെക്കുറിച്ച് ഗവർണറോടു ദേവസ്വം പ്രസിഡന്റ് പദ്മശ്രീ ഡോ. സുന്ദർമേനോൻ വിശദീകരിച്ചു.
കുടമാറ്റം നേരിൽ കാണാൻ ആഗ്രഹമുണ്ടെന്നും എത്താൻ പരമാവധി ശ്രമിക്കാമെന്നും ഗവർണർ പറഞ്ഞു. കുടമാറ്റദിവസം പിതാവിന്റെ ശ്രാദ്ധദിനമാണെങ്കിലും ഗവർണർ വൈകീട്ട് എത്താൻ ശ്രമിക്കുമെന്നു സുന്ദർമേനോൻ പറഞ്ഞു. പൂരത്തിന്റെ തെക്കോട്ടിറക്കത്തിന്റെ ഛായാചിത്രവും ഗവർണർക്കു സമ്മാനിച്ചാണ് ദേവസ്വം അംഗങ്ങൾ മടങ്ങിയത്.