വിദ്യാർഥികൾക്കായി അറിവുത്സവം
1545166
Friday, April 25, 2025 1:18 AM IST
എടത്തിരുത്തി: ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി അറിവുത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു ഉദ്ഘാടനംചെയ്തു.
വൈസ് പ്രസിഡന്റ് ഷൈലജ രവീന്ദ്രൻ അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ പി.എ. ഷെമീർ, സാജിത പുതിയവീട്ടിൽ, ഷിനി സതീഷ്, സിനിത വത്സൻ, ലൈബ്രറി കമ്മിറ്റി അംഗങ്ങളായ ജാൻസി ജേക്കബ്, കെ.എ.കൊച്ചുമോൻ, സുബിൻ തുടങ്ങിയവർ പ്രസംഗിച്ചു.
റഹ്മാൻ മതിലകം ക്വിസ് പ്രോഗ്രാം നയിച്ചു. എൽപി വിഭാഗത്തിൽ സെന്റ് ആൻസ് എൽപി സ്കൂൾ, യുപി വിഭാഗത്തിൽ ഗവ. മാപ്പിള സ്കൂൾ, ഹൈസ്കൂൾ വിഭാഗത്തിൽ എസ്എൻ വിദ്യാഭവൻ ചെന്ത്രാപ്പിന്നി എന്നിവർ ഒന്നാംസ്ഥാനംനേടി.