രണ്ടാഴ്ച മുമ്പ് കാണാതായയാള്‍ കിണറ്റില്‍ മരിച്ചനിലയില്‍
1545711
Saturday, April 26, 2025 11:20 PM IST
ഗുരുവായൂര്‍: വീട്ടില്‍നിന്ന് രണ്ടാഴ്ച മുമ്പ് കാണാതായ വയോധികനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാലബസാര്‍ രായംമരയ്ക്കാല്‍ വീട്ടില്‍ അര്.വി.അബ്ദുള്‍ റഹ്മാൻ(79) ആണ് മരിച്ചത്.
ബ്രഹ്മകുളം പാലബസാര്‍ ആല്മാവിനടുത്ത് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്.
ഇന്നലെ തൊഴിലുറപ്പ് തൊഴിലാളികൾ തോട് വൃത്തിയാക്കുന്നതിനിടയിലാണ് കിണറ്റിൽ മൃതദേഹം കണ്ടത്. പോലീസും അഗ്നിരക്ഷാ സേനയുമെത്തി പുറത്തെടുത്തു. ഭാര്യ: സഫിയ. മക്കള്‍: ഷാഹുല്‍ ഹമീദ്, സെയ്നുദീന്, ലത്തീഫ്, ആരിഫ, ഷൈലിനി. മരുമക്കള്‍: ബദറുദ്ദീന്‍, ഷംസു, ഷെമി, ഫെമി, ഷജി.