ദേവാലയങ്ങളില്‍ തിരുനാളാഘോഷം
1545169
Friday, April 25, 2025 1:18 AM IST
മൂര്‍ക്കനാട് സെന്റ്
ആന്റണീസ് ദേവാലയം
തിരുനാളിന്റെ കൊടികയറ്റം വികാരി ഫാ. സിന്റോ മാടവന നിര്‍വഹിച്ചു. അമ്പു തിരുനാള്‍ദിനമായ നാളെ രാവിലെ 6.30ന് പ്രസുദേന്തിവാഴ്ച, ലദീഞ്ഞ്, പ്രദക്ഷിണം, നൊവേന, ദിവ്യബലി, കൂടുതുറക്കല്, പ്രതിഷ്ഠാരൂപം ഇറക്കല്‍ എന്നിവ ഉണ്ടാകും. ഫാ. പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വംവഹിക്കും.
രാത്രി 8.30ന് ഭവനങ്ങളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. 9.30ന് അമ്പുപ്രദക്ഷിണം പള്ളിയില്‍ സമാപിക്കും. തിരുനാള്‍ ദിനമായ 27ന് രാവിലെ 10.30ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. സിബു കള്ളാപറമ്പില്‍ മുഖ്യകാര്‍മികത്വംവഹിക്കും. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ സന്ദേശംനല്കും. വൈകീട്ട് 4.45ന് ആരംഭിക്കുന്ന തിരുനാള്‍ പ്രദക്ഷിണം രാത്രി ഏഴിന് പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് മികച്ച കലാകാരന്മാര് അണിനിരക്കുന്ന ബാന്‍ഡ് വാദ്യം. പരേതരുടെ അനുസ്മരണദിനമായ 28ന് രാവിലെ 6.30ന് ദിവ്യബലി, സെമിത്തേരിയില്‍ ഒപ്പീസ്, രാത്രി ഏഴിന് നാടകം എന്നിവ ഉണ്ടായിരിക്കും.
മെയ് നാലിന് എട്ടാമിടദിനത്തില്‍ രാവിലെ 6.30ന് പ്രസുദേന്തിവാഴ്ച, ലദീഞ്ഞ്, പ്രദക്ഷിണം, നൊവേന, ദിവ്യബലി എന്നിവയ്ക്ക് ഫാ. ലിജോ കോങ്കോത്ത് മുഖ്യകാര്‍മികത്വംവഹിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. സിന്റോ മാടവന, കൈക്കാരന്മാരായ ജോണ്‍ ജെറാള്‍ഡ് വി.പറമ്പി, പോള്‍ തേറുപറമ്പില്‍, ജനറല്‍ കണ്‍വീനര്‍ ജിജോയ് പി.ഫ്രാന്‍സിസ്, ജോയിന്റ് കണ്‍വീനര്‍ ആന്റോ കെ.ഡേവിസ്, സെക്രട്ടറി വില്‍സണ്‍ കൊറോത്തുപറമ്പില്‍, കണ്‍വീനര്‍മാരായ നെല്‍സണ്‍ പള്ളിപ്പുറം, ആന്റോ ചിറ്റിലപ്പിള്ളി, വിപിന്‍ വില്‍സണ്‍, പി.ഒ. റാഫി, എബിന് ജോസഫ്, ആന്റണി പൂവത്തിങ്കല്‍, സിന്‍ജോ ജോര്‍ജ്, പവല്‍ ജോസ്, വിപിന്‍ ഡേവിസ്, ബെന്നി ചിറ്റിലപ്പിള്ളി, ജോര്‍ജ് കോലങ്കണ്ണി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.
വെള്ളാഞ്ചിറ ഫാത്തിമമാത ദേവാലയം
പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും തിരുനാളിനു ഇന്ന് വൈകിട്ട് 5.30ന് റവ.ഡോ. ആന്റു ആലപ്പാടൻ കൊടി ഉയർത്തും.
നാളെ രാവിലെ 6.30ന് ലദീഞ്ഞ്, നോവേന, അലങ്കരിച്ച പന്തലിലേക്ക് രൂപം എഴുന്നള്ളിച്ചുവയ്ക്കൽ, ആഘോഷമായ വിശുദ്ധ കുർബാന, യൂണിറ്റുകളിലേക്ക് അമ്പ് എഴുന്നെള്ളിപ്പ്. രാത്രി 10.30ന് യൂണിറ്റുകളിൽനിന്നു അമ്പുപ്രദക്ഷിണം പള്ളിയിൽ സമാപിക്കും. ഞായർ രാവിലെ 10.30ന് ആഘോഷമായ തിരുനാൾ കുർബാന. ഫാ. ജോസ് പുതിയപറമ്പിൽ കാർമികത്വംവഹിക്കും. ഫാ. നവീൻ ഊക്കൻ സന്ദേശം നല്‍കും. നാലിന് വിശുദ്ധ കുർബാന, പ്രദക്ഷിണം. ഏഴിന് പ്രദക്ഷിണം സമാപിക്കും.
തുടര്‍ന്ന് വർണമഴ, ഗാനമേള. തിങ്കളാഴ്ച ഏഴിന് അങ്ങാടി അമ്പ് പ്രദക്ഷിണം കപ്പേള കളിൽനിന്നു ആരംഭിച്ച് രാത്രി 10നു പള്ളിയിൽ സമാപിക്കും. ട്രസ്റ്റി തോമസ് പുന്നേലിപ്പറമ്പിൽ, ജനറൽ കൺവീനർ സജീഷ് അരിക്കാടൻ, പബ്ലിസിറ്റി കൺവീനർ മാർട്ടിൻ തോമസ്, ജോ. കൺവീനർ എഡ്വിൻ പോൾ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കുലയിടം സെന്റ് ജോസഫ്സ് കപ്പേള
വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ 28, 29, 30 തീയതികളിൽ ആഘോഷിക്കും. 28ന് വൈകീട്ട് 5.30ന് ഫൊറോന വികാരി ഫാ. ജോൺസൺ കക്കാട്ടിന്റെ കാർമികത്വത്തിൽ കൊന്ത, കൊടിയേറ്റ്.
തുടർന്ന് ലദീഞ്ഞ്. 29ന് വൈകീട്ട് 5.30ന് കൊന്ത, നൊവേന. ഏഴിന് ഗാനമേള. 30ന് വൈകീട്ട് 5.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. പ്രവീൺ വെള്ളാട്ടുപറമ്പിൽ കാർമികനാകും. ഫാ. ആന്റണി കോടങ്കണ്ടത്ത് വചനസന്ദേശം നൽകും. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടക്കുന്ന തിരുനാൾ പ്രദക്ഷിണത്തിനുശേഷം 2026ലെ പ്രസുദേന്തിവാഴ്ചയും വർണമഴയും. തിരുനാൾ ക്രമീകരണങ്ങൾ പൂർത്തിയായതായി വികാരി ഫാ. ജോൺസൺ കക്കാട്ട്, തിരുനാൾ കൺവീനർ ടിന്റോ തോമസ്, ജോയിന്റ് കൺവീനർ ജേക്കബ് പള്ളിപ്പാട്ട് എന്നിവർ പറഞ്ഞു.
ചളിങ്ങാട് പള്ളിനട സെന്റ് ജോസഫ്സ് ദേവാലയം
വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിന് കൊടിയേറി. എടത്തിരുത്തി ഫൊറോന വികാരി ഫാ. ജോഷി പാലിയേക്കര കൊടിയേറ്റം നിർവഹിച്ചു. ഇടവക വികാരി ഫാ. ജസ്റ്റിൻ വാഴപ്പിള്ളി മുഖ്യകാർമികത്വംവഹിച്ചു. കൈകാരൻമാരായ ആന്റണി വിതയത്തിൽ, മണി കുരുതുകുളം എന്നിവർ നേതൃത്വംനൽകി. മേയ് അഞ്ചുവരെയുള്ള തിയതികളിലാണ് തിരുനാൾ.
മേയ് മൂന്നിന് ഇടവകദിനത്തിൽ വൈകീട്ട് വിവിധ കലാപരിപാടികൾ നടക്കും. രാത്രി 8.30ന് വൺമാൻ ഷോ, നാലിന് രാവിലെ 10ന് തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. രാജു അക്കര കാർമികനാകും. തുടർന്ന് ഊട്ടുനേർച്ച. വൈകീട്ട് അഞ്ചിന് പ്രദക്ഷിണം, തുടർന്ന് ബാൻഡ്മേളം, വർണമഴ എന്നിവ ഉണ്ടാകും.