ലഹരിക്കെതിരേ ചവളർ സൊസൈറ്റിയുടെ സംസ്ഥാന ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി
1545975
Sunday, April 27, 2025 6:59 AM IST
കൊരട്ടി: ലഹരിക്കെതിരെ ശ്രീരാമവിലാസം ചവളർ സൊസൈറ്റി കൊരട്ടി യൂണിയൻ ഒരുക്കുന്ന അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ്് കൊരട്ടി പഞ്ചായത്ത് മൈതാനിയിൽ തുടങ്ങി. പള്ളിപ്പറമ്പിൽ വള്ളിയമ്മ അഞ്ചക്കളവൻ സ്മാരക ട്രോഫിക്കും 20,000 രൂപ കാഷ് അവാർഡിനും കണ്ണമ്പിള്ളി ജാനകി രാമൻ റണ്ണേഴ്സ് ട്രോഫിക്കും 10,000 രൂപ കാഷ് അവാർഡിനുംവേണ്ടി നടന്ന വിവിധ മത്സരങ്ങളിൽ ഫ്രണ്ട്സ് മേലൂർ, എഫ്സി മാണിക്യമംഗലം, ഈവനിംഗ് പ്ലെയേഴ്സ് ശങ്കര കാലടി, എൽഎം ടെൻ തൃശൂർ ടീമുകൾ സെമിയിൽ പ്രവേശിച്ചു.
മത്സരങ്ങളുടെ ഉദ്ഘാടനം കൊരട്ടി എസ്ഐ സി.പി. ഷിബു നിർവഹിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. യൂണിയൻ പ്രസിഡന്റ്് കെ.കെ. ഷാജു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഭാകരൻ മാച്ചാമ്പിള്ളി, സംസ്ഥാന സംഘടന സെക്രട്ടറി ബൈജു കെ. മാധവൻ, പഞ്ചായത്ത് അംഗം ബിജി സുരേഷ്, യൂണിയൻ ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.
സെമി, ഫൈനൽ മത്സരങ്ങൾ ഇന്നു നടക്കും. വൈകീട്ട് ആറിന് സമാപന സമ്മേളനത്തിന്റെ
ഉദ്ഘാടനവും സമ്മാനവിതരണവും സനീഷ്കുമാർ ജോസഫ് എംഎൽഎ നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി.സി. ബിജു മുഖ്യാതിഥിയാകും.
ചെറുവാളൂര്‍ ഫുട്ബോള്‍: ഫൈനല്‍ ഇന്ന്
കൊരട്ടി: ചെറുവാളൂര്‍ ഗ്രൗണ്ട് ബ്രദേഴ്സ് ക്ലബ് വാളൂര്‍ നായര്‍ സമാജം സ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ഫ്ലഡ്ലിറ്റ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം ഇന്നു വൈകീട്ട് എട്ടിന് നടക്കും. ഫൈനലില്‍ ചീനിക്കാസ് ചാലക്കുടി ഹാപ്പി ഫ്രണ്ട്സ് ചെറുവാളൂരിനെ നേരിടും.
ആദ്യ സെമി ഫൈനലില്‍ ചീനിക്കാസ് ചാലക്കുടി ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ഓര്‍ബിറ്റ് അബുദാബിയെ തോല്പിച്ചാണ് ഫൈനലിലെത്തിയത്. രണ്ടാം സെമിയില്‍ ഹാപ്പി ഫ്രണ്ട്സ് ചെറുവാളൂര്‍ ബേസിക് പെരുമ്പാവൂരിനെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കാണ് തോല്പിച്ചത്. ഫൈനൽ മത്സരത്തില്‍ സനീഷ്കുമാര് ജോസഫ് എംഎല്‍എ മുഖ്യാതിഥിയാകും.