ഭീകരാക്രമണത്തിനെതിരേ സിഐടിയു പ്രതിഷേധം
1545984
Sunday, April 27, 2025 6:59 AM IST
തൃശൂർ: കാഷ്മീരിലെ പഹൽഗാമിലെ തീവ്രവാദി ആക്രമണത്തിനെതിരേ സിഐടിയു തൃശൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു.പി. ജോസഫ് ഉദ്ഘാടനംചെയ്തു. ടി. സുധാകരൻ, എം.ആർ. രാജൻ, കെ. മുരളീധരൻ, പി.എ. ലെജുക്കുട്ടൻ, യു. സതീഷ് കുമാർ, പ്രബിൻ പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.