നേത്രചികിത്സ തിമിരശസ്ത്രക്രിയാക്യാമ്പ് ഇന്ന്
1545969
Sunday, April 27, 2025 6:59 AM IST
ഇരിങ്ങാലക്കുട: പി.എല്‍. തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലും ഐ ഫൗണ്ടേഷന് ആശുപത്രിയും സംയുക്തമായി പി.എല്‍. തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലിനിക്കില്‍ നേത്ര പരിശോധനതിമിര ശസ്ത്രക്രിയ ക്യാമ്പ് ഇന്ന് സംഘടിപ്പിക്കും. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍ ജോണ്സന് കോലങ്കണ്ണി ഉദ്ഘാടനം ചെയ്യും. സെക്രട്ടറി അഡ്വ. എം.എസ്. രാജേഷ് അധ്യക്ഷത വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 944 6540890, 9539343242 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.