ഇ​രി​ങ്ങാ​ല​ക്കു​ട: ല​ഹ​രി​ക്കെ​തി​രേ ന​ട​ക്കു​ന്ന ഓ​പ്പ​റേ​ഷ​ന്‍ ഡി ​ഹ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൃ​ശൂ​ര്‍ റൂ​റ​ല്‍ പോ​ലീ​സ് ജി​ല്ലാ പ​രി​ധി​യി​ലു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ വി​വി​ധ കേ​സു​ക​ളി​ലാ​യി പി​ടി​ച്ചെ​ടു​ത്ത 248.48 കി​ലോ ക​ഞ്ചാ​വ്, 28.84 ഗ്രാം ​എം​ഡി​എം​എ, 13.02 ഗ്രാം ​മെ​ത്താം​ഫെ​റ്റാ​മൈ​ന്‍, 930 ഗ്രാം ​ഗ​ഞ്ച അ​വ​ശി​ഷ്ട​ങ്ങ​ള്‍ എ​ന്നി​വ വ​ല്ല​ച്ചി​റ​യി​ലു​ള്ള ഓ​ട്ടു​ക​മ്പ​നി​യി​ലെ ചൂ​ള​യി​ല്‍ ക​ത്തി​ച്ച് ന​ശി​പ്പി​ച്ചു.

തൃ​ശൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​ര്‍ ഐ​പി​എ​സ് ചെ​യ​ര്‍​മാ​നാ​യ ഡി​സ്ട്രി​ക്ട് ഡ്ര​ഗ് ഡി​സ്‌​പോ​സ​ല്‍ ക​മ്മി​റ്റി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ല​ഹ​രി​വ​സ്തു​ക്ക​ള്‍ ന​ശി​പ്പി​ച്ച​ത്.

ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ഉ​ല്ലാ​സ്, ജി​ല്ലാ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ബി​ജോ​യ്, ചാ​ല​ക്കു​ടി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​കെ. സ​ജീ​വ്, ചേ​ര്‍​പ്പ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ര​മേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ല​ഹ​രി വ​സ്തു​ക്ക​ള്‍ ന​ശി​പ്പി​ച്ച​ത്.