ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരമർപ്പിച്ച് തൃശൂർ, ഇരിങ്ങാലക്കുട പൗരാവലി
1545460
Saturday, April 26, 2025 1:07 AM IST
തൃശൂർ: ഫ്രാൻസിസ് മാർപാപ്പയ്ക്കു സ്നേഹാദരങ്ങൾ അർപ്പിച്ച് തൃശൂരിൽ നടന്ന അനുസ്മരണറാലിയിൽ പങ്കെടുത്തത് ആയിരങ്ങൾ.
വൈദികർ, സന്യസ്തർ, ഭക്തസംഘടനാപ്രതിനിധികൾ, വിശ്വാസികൾ, സാമൂഹിക സാംസ്കാരികരംഗത്തെ പ്രമുഖരടക്കം അണിനിരന്ന അനുസ്മരണറാലിക്കു പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്കയിൽനിന്നാണ് തുടക്കമായത്.
റാലിക്കു മുന്നോടിയായി അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും ഉണ്ടായിരുന്നു. കരങ്ങൾ കൂപ്പിയും പ്രാർഥനകൾ ചൊല്ലിയും പരിശുദ്ധ പിതാവിന് ആദരമേകി നടന്ന അനുസ്മരണപ്രാർഥനാറാലി നഗരംചുറ്റി സെന്റ് തോമസ് കോളജിലെ മോണ്‍. ജോണ്‍ പാലോക്കാരൻ സ്ക്വയറിൽ സമാപിച്ചു.
തൃശൂർ ദേവമാത പ്രൊവിൻഷ്യൽ ഡോ. ജോസ് നന്തിക്കര സിഎംഐ അനുസ്മരണപ്രഭാഷണം നടത്തി. വിശുദ്ധിതന്നെയാണ് ഏറ്റവും വലിയ ത്യാഗമെന്നും വിശുദ്ധിതന്നെയാണ് ഏറ്റവും വലിയ സ്ഥാനമെന്നും തെളിയിച്ച പരിശുദ്ധനായിരുന്നു ഫ്രാൻസി സ് മാർപാപ്പയെന്നു ഡോ. ജോസ് നന്തിക്കര പറഞ്ഞു.
കരുണ, ആനന്ദം, പ്രത്യാശ എന്നിവ ചേർന്നാൽ അതിനുള്ള ഉത്തരവും ഫ്രാൻസീസ് പാപ്പയാണ്. പ്രത്യാശയുടെ തീർത്ഥാടകരാകാനാണ് അദ്ദേഹം ലോകത്തോട് ആവശ്യപ്പെട്ടത്. അതിനായി ഒപ്പം നടക്കുകയാണു വേണ്ടതെന്നും പരസ്പരമുള്ള സംഭാഷണവും ഐക്യവും പങ്കാളിത്തവും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും പാപ്പ ആവർത്തിച്ചുപറയാറുണ്ടായിരുന്നെന്നും അദ്ദേഹം അനുസ്മരിച്ചു.
യാക്കോബായ സിറിയൻ സഭ തൃശൂർ ഭദ്രാസനാധിപൻ കുര്യാക്കോസ് മോർ ക്ലീമീസ് മെത്രാപ്പോലീത്ത, പൗരസ്ത്യ കൽദായ സുറിയാനി സഭാധ്യക്ഷൻ മാർ ഔഗിൻ കുര്യാക്കോസ്, മലബാർ സ്വതന്ത്ര സുറിയാനി സഭാധ്യക്ഷൻ (തൊഴിയൂർ) സിറിൾ മാർ ബസേലിയോസ് പ്രഥമൻ എന്നിവർ പ്രാർഥനകൾക്കു കാർമികത്വം വഹിച്ചു.
അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, മേയർ എം.കെ. വർഗീസ്, പി. ബാലചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, സ്വാമി നന്ദാത്മജാനന്ദ, അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. എം. ബാലഗോപാൽ, സെക്രട്ടറി ജി. രാജേഷ്, ഉസ്താദ് സ്വാലിക് മാലിക്കി, കോർപറേഷൻ പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ, അതിരൂപത ഏകോപനസമിതി സെക്രട്ടറി ഡോ. ടോണി ജോസഫ് തുടങ്ങി സാമൂഹ്യസാംസ്കാരിക ആത്മീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഫ്രാൻസീസ് മാർപാപ്പയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും ഉണ്ടായിരുന്നു.
ഇരിങ്ങാലക്കുട: ഹൃദയത്തില്‍ നന്മയുള്ളവര്‍ക്കേ സന്തോഷം കൈ വരികയുള്ളൂവെന്നും ആ സന്തോഷം മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്കണമെന്നുനമ്മെ പഠിപ്പിച്ച വ്യക്തിയാണ് ഫ്രാന്‍സിസ് പാപ്പായെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍. കാലംചെയ്ത ഫ്രാ ന്‍സിസ് പാപ്പായോടുള്ള ആദരസൂചകമായി ഇരിങ്ങാലക്കുട രൂപതയുടെയും പൗരാവലിയുടെയും നേതൃത്വത്തില്‍ ഇരിങ്ങാ ലക്കുട ടൗണ്‍ഹാളില്‍ നടന്ന അനുസ്മരണ സന്ധ്യയില്‍ പ്രസം ഗിക്കുകയായിരുന്നു ബിഷപ്. ഹൃദയത്തില്‍ ആഴമേറിയ വിശ്വാ സവും പ്രകൃതിയോടുള്ള വലിയ ആദരവും സഹോദരങ്ങളോ ടുള്ള സൗഹാര്‍ദവും ഏവരിലും നന്മ കൈവരിക്കുവാന്‍ സഹാ യിക്കുമെന്നു ഫ്രാന്‍സിസ് പാപ്പാ നമ്മെ ഉദ്ബോധിപ്പിച്ചു.
സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന അനുസ്മരണ ദിവ്യബലിക്ക് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹി ച്ചു.
ദിവ്യബലിക്കുശേഷം നടന്ന ഒപ്പീസിന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, മൈസൂര്‍ രൂപത മുന്‍ ബിഷപ് ഡോ. തോമസ് വാ ഴപ്പിള്ളി എന്നിവര്‍ നേതൃത്വം നല്കി.
കത്തീഡ്രല്‍ അങ്കണത്തില്‍നിന്നും ആരംഭിച്ച അനുസ്മരണറാലി ഠാണാ ജംഗ്ഷന്, ബസ് സ്റ്റാന്‍ഡ് വഴി ടൗണ്‍ഹാളില്‍ സമാപിച്ചു. തുടര്‍ന്ന് ഫ്രാന്‍സിസ് പാപ്പായുടെ ഛാ യാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്നു നടന്ന അനുസ്മരണ സമ്മേളനത്തില്‍ സനീഷ്കുമാര് ജോസഫ് എംഎല്‍എ, ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരി ക്കുട്ടി ജോയ്, രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് മാളി യേക്കല്‍, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, മുൻ സർക്കാർ ചീഫ്വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ജോസ് ചിറ്റിലപ്പിള്ളി, ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ഡി. ലത, പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് ലിജി രതീഷ്, ദേവസ്വം ബോര്‍ഡ് ചെയര്മാന് അഡ്വ. സി.കെ. ഗോപി, ഠാണാ ജുമാ മസ്ജിദ് ഇമാം കബീര്‍ മൗലവി, മുന്‍ മുനിസിപ്പല്‍ ചെയര്മാന് എം.പി. ജാക്സണ്, മുനിസിപ്പല്‍ പ്രതിപക്ഷനേതാവ് അഡ്വ. കെ.ആര്. വിജയ, ഇരിങ്ങാലക്കുട ഉദയ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ധന്യ സിഎംസി, എസ്എന്‍ബിഎസ് പ്രസിഡന്റ്് കിഷോര്‍കുമാര്‍, എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് അഡ്വ. ശങ്കരന്‍കുട്ടി, ഹിന്ദു ഐക്യവേദി പ്രസിഡന്റ്് നന്ദന്, സിപിഎം പ്രതിനിധി വി.എ. മനോജ്കുമാര്‍, സിപിഐ പ്രതിനിധി കെ. ശ്രീകുമാര്‍, ബിജെപി പ്രതിനിധി കൃപേഷ് ചെമ്മണ്ട, മുകുന്ദപുരം തഹസില്‍ദാര്‍ സിമേഷ് സാഹു, മുനിസിപ്പല്‍ സെക്രട്ടറി എ.എച്ച്. ഷാജിക്ക്, കത്തീഡ്രല്‍ ട്രസ്റ്റി ജോമോന് തട്ടില്‍ മണ്ടി എന്നിവര്‍ അനുസ്മരണപ്രഭാഷണങ്ങള്‍ നടത്തി.
രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ സ്വാഗതവും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡേവിസ് ഊക്കന്‍ നന്ദിയും പറഞ്ഞു.