പുരസ്കാരോത്സവവും ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലും നടത്തി
1545465
Saturday, April 26, 2025 1:07 AM IST
തൃശൂർ: കേരള പഞ്ചായത്ത് വാർത്താചാനലിന്റെ മൂന്നാമത് പുരസ്കാരോത്സവവും തദ്ദേശക ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലും തൃശൂരിൽ സമാപിച്ചു.
ടൗണ്‍ഹാളിൽ ഡോക്യുമെന്ററി ഫെസ്റ്റിവൽ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് നിർവഹിച്ചു. എല്ലാ ജില്ലകളിൽനിന്നുമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറി എന്നിവരും ജനപ്രതിനിധികളും പങ്കെടുത്തു.
മന്ത്രി ആർ. ബിന്ദു പുരസ്കാരോത്സവം ഉദ്ഘാടനവും പുരസ് കാരപ്രഖ്യാപനവും നടത്തി. ചടങ്ങിൽ പദ്മശ്രീ ഐ.എം. വിജയനെ മന്ത്രി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനതലത്തിൽ കോതമംഗലവും ഗ്രാമപഞ്ചായത്ത് സംസ്ഥാനതലത്തിൽ വെള്ളാങ്കല്ലൂരും ഒന്നാംസ്ഥാനം നേടി.
മന്ത്രി കെ. രാജൻ തദ്ദേശ കണ്ണാടി ഫോട്ടോ പ്രകാശനവും സമഗ്ര പുരസ്കാരപ്രഖ്യാപനവും നിർവഹിച്ചു. കിംസ് ഹോസ്പിറ്റൽ കാൻസർ സെന്റർ സിഇഒ രശ്മി ഐഷ വിശിഷ്ടാതിഥിയായിരുന്നു.