സ്നേഹസംഗമവും യാത്രയയപ്പും
1545971
Sunday, April 27, 2025 6:59 AM IST
ഇരിങ്ങാലക്കുട: നഗരസഭ 19-ാം വാര്‍ഡില്‍ സ്നേഹസംഗമവും 31 വര്‍ഷത്തെ സ്തുത്യര്‍ഹസേവനത്തിനുശേഷം വിരമിക്കുന്ന അങ്കണവാടി അധ്യാപിക ഐ.വി. ഗിരിജക്ക് യാത്രയയപ്പും സംഘടിപ്പിച്ചു.
നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന് വെള്ളാനിക്കാരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ മുഖ്യാതിഥിയായിരുന്നു. മുന്‍ കൗണ്‍സിലര്‍മാരായ തോമസ് കോട്ടോളി, റോക്കി ആളൂക്കാരന്‍, ഗീത ബിനോയ്, സിഡിപിഒ ജയ റെജി, ജനറല്‍ കണ്‍വീനര്‍ അഡ്വ. ഹോബി ജോളി,വയോമിത്രം ക്ലബ് പ്രസിഡന്റ് ലാസര്‍ കോച്ചേരി എന്നിവര്‍ പ്രസംഗിച്ചു.