വേലൂപ്പാടം വിശുദ്ധ യൗസേപ്പിതാവിന്റെ തീർഥാടനകേന്ദ്രത്തിൽ തിരുനാൾ നാളെ
1534051
Tuesday, March 18, 2025 2:19 AM IST
1969 മേയ് മൂന്നിന് ബിഷപ് മാർ ജോർജ് ആലപ്പാട്ട് പിതാവ് വേലൂപ്പാടം വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള ഇടവകദേവാലയം ആശീർവദിച്ചു. 1970 ഏപ്രിൽ 12-ന് ഒരു സ്വതന്ത്ര ഇടവകയായി പ്രഖ്യാ പിക്കപ്പെട്ട ഈ ഇടവകയുടെ പ്രഥമവികാരി ബഹു. ജോർജ് കണ്ണാത്തച്ചനായിരുന്നു. 1981-ൽ വികാരിയായി ബഹു. ആന്റണി ചിറയത്ത് അച്ചൻ ചാർജെടുത്തു. ഈ വൈദികന്റെ കാലഘട്ടത്തിൽ വേലൂപ്പാടം ഇടവക സമൂലമായ മാറ്റത്തിനു വിധേയമായി. പുതിയ ദേവാലയം, ഹൈസ്കൂൾ, സെമിത്തേരി, വൈദികമന്ദിരം, പള്ളിയുടെ മുൻവശത്തുള്ള കപ്പേള എന്നിവയെല്ലാം യാഥാർഥ്യമായി. 1988 ഓഗസ്റ്റ് 14നു മാർ ജോസഫ് കുണ്ടുകുളം പിതാവ് പുതിയ പള്ളിയുടെ വെഞ്ചരിപ്പുകർമം നിർവഹിച്ചു.
ഇടവകയുടെ ആരംഭഘട്ടത്തിൽതന്നെ വിശുദ്ധ യൗസേപ്പിതാവിന്റെ സാന്നിധ്യത്തിനും മാധ്യസ്ഥത്തിനും പ്രസിദ്ധമായ സ്ഥലമായിത്തീർന്നു വേലൂപ്പാടം. 2002 ഫെബ്രുവരിയിൽ തീർഥാടനകേന്ദ്രമായി തൃശൂർ അതിരൂപത മെത്രാൻ ഈ ഇടവകയെ ഉയർത്തി. ഇതു വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥത്തിനു കൂടുതൽ തെളിച്ചം നൽകി, അംഗീകാരം നൽകി. 30 വർഷത്തിലധികമായി എല്ലാ ബുധനാഴ്ചകളിലും തുടർച്ചയായി നേർച്ചഭക്ഷണത്തോടുകൂടിയുള്ള ബുധനാഴ്ചാരണ തിരുക്കർമ്മങ്ങൾ ഇന്നും അനേകരെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസന്നിധിയിലേക്ക് ആകർഷിക്കുന്നു.
വർഷത്തിൽ മൂന്നു വലിയ തിരുനാളുകൾ ആഘോഷിക്കപ്പെടുന്നു. അതിൽ മാർച്ച് 19 യൗസേപ്പിതാവിന്റെ ഓർമത്തിരുനാളും ഓഗസ്റ്റ് 15ന് ഇടവകയുടെ പ്രതിഷ്ഠാതിരുനാളും വിപുലമായ ഒരുക്കത്തോടുകൂടി ഊട്ടുതിരുനാളായിട്ടാണ് ആഘോഷിക്കുന്നത്. ആയിരക്കണക്കിനാളുകൾ ഈ ഊട്ടുനേർച്ചയിൽ പങ്കെടുക്കുന്നു. ജനുവരി രണ്ടാം ശനി, ഞായർ വിശുദ്ധ സെബസ്ത്യാനോസിന്റെ അന്പുതിരുനാളാണ്.
ഒത്തൊരുമയുടെയും സ്നേഹക്കൂട്ടായ്മയുടെയും സജീവസാക്ഷ്യമായി വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള ഈ ഇടവക തൃശൂർ അതിരൂപതയിലെ മറ്റ് ഇടവകകളിൽനിന്ന് വേറിട്ടുനിൽക്കുന്നു. ഈ ഇടവകയുടെ ഇപ്പോഴത്തെ വികാരി ഫാ. ഡേവിസ് ചെറയത്തും അസിസ്റ്റന്റ് വികാരി ഫാ. ഷെബിൻ പനയ്ക്കൽ സിഎംഐയുമാണ്.
തിരുനാളിന്റെ വിജയത്തിനായി കൈക്കാരൻമാരായ പോൾ മഞ്ഞളി, രാജു മൊയലൻ, മനോ ജ് കോഴിക്കുന്നേൽ, റോബിൻ കൊച്ചുപുരയ്ക്കൽ, ജനറൽ കണ്‍വീനർ ഷിജോ ഞെരിഞ്ഞാം പിള്ളി, പബ്ലിസിറ്റി കണ്‍വീനർ ജേക്കബ് നടുവിൽപീടിക, പി ആർഒ ബൈജു വാഴക്കാല, പദയാത്രാ ക്യാപ്റ്റൻ ജെസ്റ്റിൻ മുല്ലൂർ എന്നിവരുടെ നേതൃത്വത്തി ൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.