അതിരൂപതയിലെ കുടുംബങ്ങളെ ഒന്നിച്ചുചേർത്ത് കുടുംബസംഗമം
1533730
Monday, March 17, 2025 1:57 AM IST
തൃശൂർ: വിശുദ്ധ മറിയം ത്രേസ്യയുടെ സ്വർഗപ്രവേശനത്തിന്റെ ശതാബ്ദി ഒരുക്കവേളയിൽ സിഎച്ച്എഫ് നവജ്യോതി പ്രോവിൻസിന്റെ നേതൃത്വത്തിൽ തൃശൂർ അതിരൂപതയിലെ കുടുംബങ്ങളെ ഒന്നിച്ചു ചേർത്ത് "കുടുംബ സംഗമം - 2025' നടത്തി. തൃശൂർ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. നവജ്യോതി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജെസിൻ തെരേസ് സിഎച്ച്എഫ് അധ്യക്ഷത വഹിച്ചു.
ഹോളി ഫാമിലി കോണ്ഗ്രിഗേ ഷൻ വികാർ ജനറൽ സിസ്റ്റർ ഡോ. എൽസി സേവിയർ മുഖ്യപ്രഭാഷണം നടത്തി.
ഡോ. ട്വിങ്കിൾ വാഴപ്പിള്ളി, ഫാ. തോമസ് കാക്കശേരി, സിസ്റ്റർ ഡോ. ഷെറിൻ മരിയ സിഎച്ച്എഫ്, സിസ്റ്റർ ജോസ്ഫിൻ സിഎച്ച്എഫ്, ഫാ. ഡേവിസ് ചിറമ്മൽ എന്നിവർ പ്രസം ഗിച്ചു.
പ്രത്യാശയുടെ പ്രവാചകരായി സാക്ഷ്യമൂല്യമുള്ള ക്രൈസ്തവ കുടുംബങ്ങൾ രൂപവത്കരിക്കുക എന്ന ലക്ഷ്യത്തോടെ മഹാജൂബലി വർഷത്തിൽ നടത്തിയ സംഗമത്തി ൽ വലിയ കുടുംബത്തിലെ നിർധനരായ കുട്ടികൾക്ക് പ്രൊഫഷണൽ പഠനത്തിനുള്ള നവജ്യോതി സ് കോളർഷിപ്പ്, കുടുംബത്തിന് കൈ ത്താങ്ങായി ലൈഫ് ഏണിംഗ് പ്രോജക്ട്, കാൻസർ പേഷ്യന്റ്സ് പ്രോജക്ട് എന്നിവയ്ക്ക് ആരംഭം കുറിച്ചു. അഭിഷേക ആരാധന, ദിവ്യബലി എന്നിവയ്ക്ക് ഫാ. പോൾ മാളിയേമ്മാവ് കാർമിക ത്വം വഹിച്ചു.