തൊഴില്‍മേഖലയിലേക്ക് ആത്മവിശ്വാസത്തോടെ കടന്നുചെല്ലുന്ന യുവജനങ്ങളെ സൃഷ്ടിക്കണം: മന്ത്രി
1533724
Monday, March 17, 2025 1:57 AM IST
കാട്ടൂര്‍: തൊഴില്‍ മേഖലയിലേക്ക് ആത്മവിശ്വാസത്തോടെ കടന്നുചെല്ലുന്ന യുവജനങ്ങളെ സൃഷ്ടിക്കുകയാണ് അധ്യാപനലക്ഷ്യമെന്ന് മന്ത്രി ആര്. ബിന്ദു പറഞ്ഞു.
മികച്ച അധ്യാപകരെ വാര്‍ത്തെടുക്കുന്നതില്‍ 20 വര്‍ഷത്തെ പാരമ്പര്യമുള്ള കാട്ടൂര്‍ എവുപ്രാസ്യ ട്രെയിനിംഗ് കോളജിന് ഉന്നത വിദ്യാഭ്യാസ രംഗത്തെ ദേശീയ അംഗീകാരമായ നാക് അക്രഡിറ്റേഷന് സര്‍ട്ടിഫിക്കറ്റ് കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി ആര്. ബിന്ദു.
വിവിധ അടിസ്ഥാന സൗകര്യങ്ങളെയും മറ്റു മാനദണ്ഡങ്ങളെയും വിലയിരുത്തി ബി ഗ്രേഡോടുകൂടിയാണ് ഈ സുവര്‍ണ നേട്ടം കൈവരിച്ചത്. ഉന്നതവിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും നാക് അംഗീകാരം ലഭിച്ച സര്‍ട്ടിഫിക്കറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി.സലിംകുമാര്‍ ഏറ്റുവാങ്ങി. കാലിക്കട്ട് യൂണിവേഴ്സിറ്റി മുന്‍ സിന്‍ഡിക്കറ്റ് അംഗം യൂജിന്‍ മോറേലി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കോളജ് മാനേജര്‍ സിസ്റ്റര്‍ ധന്യ സിഎംസി, കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത, കാട്ടൂര്‍ ഇടവക വികാരി ഫാ. പയസ് ചെറപ്പണത്ത്, പഞ്ചാത്തംഗം സ്വപ്ന അരുണ്‍ ജോയ്, ഉദയ പ്രൊവിന്‍സ് എഡ്യുക്കേഷന്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ മരിയറ്റ് സിഎംസി, ഗാര്ഡിയന് ടീച്ചേഴ്സ് അസേസിയേഷന് പ്രസിഡന്റ് ടി. ബി. ശൈലേന്ദ്രന് എന്നിവര്‍ സംസാരിച്ചു.