കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുമറിഞ്ഞു
1533603
Sunday, March 16, 2025 7:39 AM IST
വടക്കാഞ്ചേരി: നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുമറിഞ്ഞു. അപകടത്തിൽ ഒരാൾക്കു പരിക്കേറ്റു. കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. രണ്ടുവൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു. സംഭവത്തെ തുടർന്ന് മാരാത്തുകുന്ന് റോഡിൽ ഏറെനേരം വാഹനഗതാഗതം തടസപ്പെട്ടു. വൈദ്യുതി ബന്ധവും താറുമാറായി. മങ്കര ഭാഗത്തുനിന്നും വടക്കാഞ്ചേരി ഭാഗത്തേക്കു വന്നിരുന്ന കാറാണ് അപകടത്തിൽപെട്ടത്.