വായനശാലകൾ സാംസ്കാരിക നവീകരണത്തിന്റെ നിലപാടുതറകളായി മാറണം: മന്ത്രി കെ. രാജൻ
1534047
Tuesday, March 18, 2025 2:19 AM IST
ഒല്ലൂർ: വായനശാലകൾ സാംസ്കാരിക നവീകരണത്തിന്റെ നിലപാടുതറകളായി മാറണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് ഒല്ലൂർ മണ്ഡലത്തിൽ ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിതിട്ടുള്ള 29 വായനശാലകൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.
വായിക്കാതെ വളർന്ന ഒരു തലമുറയുടെ "വിളച്ചിലുകൾക്ക്'നിർഭാഗ്യവശാൽ നമ്മുടെ നാട് വിധേയമാക്കപ്പെടുന്ന ഒരു കാലമാണിത്. അപകടകരമായ ഒരു വഴിയിലൂടെ മലയാളി തിരിച്ചുനടക്കുന്നു എന്നു സംശയിക്കേണ്ടിയിരിക്കുന്നു. നമ്മുടെ നാടിന്റെ സംസ്കാരത്തെ തിരിച്ചുപിടിക്കണം. ദൈവത്തിന്റെ സ്വന്തം നാട് എന്താണ് ആഗ്രഹിക്കുന്നത്, അതിലേക്ക് മലയാളികളെ കൂട്ടിക്കൊണ്ടുവരുന്നതിന് വായനശാലകൾ നേതൃത്വപരമായ പങ്കുവഹിക്കണം. വായനശാലകളിലൂടെ യുള്ള വായന തിരിച്ചുകൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു. ചിയ്യാരം സെന്റ്് മേരീസ് യുപി സ് കൂളിൽ നടന്ന ചടങ്ങിൽ കോർപറേഷൻ മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. രവീന്ദ്രൻ (പാണഞ്ചേരി), ഇന്ദിര മോഹൻ (മാടക്കത്തറ), മിനി ഉണ്ണികൃഷ്ണൻ (പുത്തൂർ), ശ്രീവിദ്യ രാജേഷ് (നടത്തറ), കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കരോളിൻ ജെറീഷ് പെരിഞ്ചേരി, കോർപറേഷൻ കൗൺസിലർമാരായ സനോജ് കെ. പോൾ, ലിംന മനോജ്, ചിയ്യാരം വിജയമാത പള്ളി വികാരി ഫാ. പ്രിൻസ് പൂവത്തിങ്കൽ, വിവിധ കക്ഷിനേതാക്കളായ എം. കെ. മനോജ്, എ. സജീവ്, ആന്റോ ചീനിക്കൽ, സി.എസ്. മോഹൻദാസ്, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്് കെ.ജി. ജയപ്രകാശ്, ചിയ്യാരം ഗ്രാമീണ വായനശാല സെക്രട്ടറി പി.ജെ. വർഗീസ്, ചിയ്യാരം സെന്റ് മേരീസ് യുപി സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ഗുണ ജോസ് എന്നിവർ പ്രസംഗിച്ചു.
കോർപറേഷൻ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി സ്വാഗതവും ചിയ്യാരം ഗ്രാമീണവായനശാല പ്രസിഡന്റ്് ഡോ. വി. ആർ. ശ്രീനിവാസൻ നന്ദിയും പറഞ്ഞു.