പോലീസിനെ ഭീഷണിപ്പെടുത്തിയ ക്രിമിനല്‍കേസ് പ്രതി അറസ്റ്റില്‍
1533740
Monday, March 17, 2025 1:57 AM IST
കൊടകര: പോലീസ് ഉദ്യോഗസ്ഥരെ യൂണിഫോണില്‍ പിടിച്ചുവലിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയുംചെയ്ത യുവാവിനെ കൊടകര പോലീസ് അറസ്റ്റുചെയ്തു. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ കാട്ടൂര്‍ മുനയം സ്വദേശി കോഴിപ്പറമ്പന്വീട്ടില് പ്രണവിനെയാണ്(30) അറസ്റ്റുചെയ്തത്.
ബാറില്‍ മദ്യപിച്ച് ബഹളംവയ്ക്കുന്നതായി വിവരംലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞരാത്രി സ്ഥലത്തെത്തിയ എസ്ഐ ഇ.എ. സുരേഷ്, എഎസ്ഐ ഗോകുലന്, സിവില്‍ പോലീസ് ഓഫിസര്‍ സിജു എന്നിവരെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും യൂണിഫോമില്‍ പിടിച്ചുവലിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
ബലപ്രയോഗത്തിലൂടെയാണ് ഇയാളെ കീഴ്പ്പെടുത്തിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്ചെയ്തു. ഇയാള്‍ക്കെതിരേ കാട്ടൂര്‍, കൈപ്പമംഗലം, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനുകളിലായി 17 ക്രിമിനല്‍ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.