ഭരണഘടനയ്ക്ക് ഉപരിയായി ഒരു ആചാരവും കീഴ്വഴക്കങ്ങളുമില്ല: സ്വാമി ശിവസ്വരൂപാനന്ദ
1533527
Sunday, March 16, 2025 6:22 AM IST
ഇരിങ്ങാലക്കുട: ഭരണഘടനയ്ക്ക് ഉപരിയായി ഒരു ആചാരവും കീഴ് വഴക്കങ്ങളുമില്ലെന്നും ജാതിയുടെ പേരില്‍ ഒരാളെ അകറ്റിനിര്‍ത്തുന്നത് അയിത്തംതന്നെയാണെന്നും കഴകവും കാരായ്മയുമൊന്നും അതിനു ന്യായീകരണങ്ങളല്ലന്നും ശിവഗിരി മഠത്തിലെ സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു. കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്കു ശ്രീനാരായണദര്ശനവേദി സംഘടിപ്പിച്ച പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെപിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എന്‍. സുരന് അധ്യക്ഷത വഹിച്ചു. ഡോ. എം.ആര്. യശോധരന് (ഗുരുഗ്രാമം), അഡ്വ. സുരേഷ് കുമാര്‍ (എഴുത്തച്ഛന് സമാജം), പി.എൻ. പ്രോവിന്റ് (ജാതി നിർമാര്ജനപ്രസ്ഥാനം), കിട്ടന്മാഷ് (ഗ്രാമിക), പി.കെ. സുധീഷ് ബാബു (ഗുരുധര്‍മം ട്രസ്റ്റ്), ഗാര്ഗ്യന് സുധീരന് (ദ്രാവിഡധര്മവിചാരകേന്ദ്രം), പി.എന്‍. പ്രേംകുമാര്‍ (എസ്എന്‍ ട്രസ്റ്റ്), വി.സി. ജെന്നി (മനുഷ്യാവകാശ കൂട്ടായ്മ), എഴുത്തുകാരന് ബാബുരാജ് ഭഗവതി, അഡ്വ. ചന്ദ്രസേനന് (എസ്എന്‍ഡിപി സംരക്ഷണസമിതി), എ.എന്‍. രാജന് (സാധുജനസഭ സെക്രട്ടറി), പന്തളം രാജന് (കേരള ദളിത് പാന്തേഴ്സ് സംസ്ഥാന പ്രസിഡന്റ്), വി.ഐ. ശിവരാമന് (ഡിഎസ്എം), സഞ്ജു കാട്ടുങ്ങല്‍ (ഗുരുധര്‍മ പ്രചാരണസഭ), വിനീഷ് സുകുമാരന്‍ (എംബിസിഎഫ്), എസ്ആര്‍പി സംസ്ഥാനസെക്രട്ടറി ചന്ദ്രബോസ്, അരുണ്‍ മയ്യനാട് എന്നിവര്‍ സംസാരിച്ചു.
ഇരിങ്ങാലക്കുട വിശ്വനാഥക്ഷേത്രം ഗുരുമന്ദിരത്തില്നിന്നാരംഭിച്ച മാര്‍ച്ച് പി.സി. ഉണ്ണിച്ചെക്കന് ഫ്ളാഗ് ഓഫ് ചെയ്തു. കെപിഎംഎസ്, ദളിത് സമുദായമുന്നണി, എംബിസിഎഫ്, കേരള ദളിത് പാന്തേഴ്സ്, എസ്എന്‍ഡിപി സംരക്ഷണസമിതി, എസ്എന്‍ ക്ലബ്, എസ്ആര്‍പി തുടങ്ങിയവയുടെ നേതാക്കളും പ്രവര്‍ത്തകരും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മാര്‍ച്ചില്‍ പങ്കുചേര്‍ന്നു. കുട്ടന്‍കുളം പരിസരത്തുവച്ച് പ്രതിഷേധമാര്‍ച്ച് പോലീസ് തടഞ്ഞു.