ഡോണ്‍ ബോസ്കോ സെൻട്രൽ സ്കൂളിൽ പുതിയ ഫിസിക്സ് ലാബ് ഉദ്ഘാടനം
1533725
Monday, March 17, 2025 1:57 AM IST
ഇരിങ്ങാലക്കുട: ഡോണ്‍ ബോസ് കോ സെൻട്രൽ സ്കൂളിലെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഫിസിക്സ് ലാബിന്റെ ഉദ്ഘാടനം സൗത്ത് ഇന്ത്യൻ ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജറും റീജണൽ ഹെഡുമായ റാണി സക്കറിയാസ് നിർവഹിച്ചു. സ്കൂൾ മാനേജർക്ക് ലാബിന്റെ താക്കോൽ കൈമാറിയായിരു ന്നു ഉദ്ഘാടനം.
സ്കൂളിന്റെ റെക്ടറും മാനേജറുമായ ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ അധ്യക്ഷത വഹിച്ചു. ലാബ് ഉപകരണങ്ങളുടെ ഡെമോയും ഉണ്ടായിരുന്നു.
ഹയർസെക്കൻഡറി സ്കൂ ൾ പ്രിൻസിപ്പൽ ഫാ. സന്തോഷ് മണിക്കൊന്പെൽ, അഡ്മിനിസ് ട്രേറ്റർ ഫാ. ജോയ്സണ്‍ മുളവരിയ്ക്കൽ, സെൻട്രൽ സ്കൂൾ ഇൻചാർജ് ഫാ. ജിതിൻ മൈക്കിൾ, ഫാ. വർഗീസ്, സിസ്റ്റർ ഓമന, പയസ് പി. ഇഗ്നേഷ്യസ്, സാജൻ ജോർജ്, എപ്സണ് തോമസ്, പി ടിഎ പ്രസിഡന്റ് ശിവപ്രസാദ് ശ്രീധരൻ, സ്കൂൾ കോ-ഒാർഡിനേറ്റർ ബിന്ദു സ്കറിയ എന്നിവർ സന്നിഹിതരായിരുന്നു.
പ്രിൻസിപ്പൽ ലൈസ സെബാസ്റ്റ്യൻ സ്വാഗതവും അധ്യാപിക ലിജി ആനന്ദ് നന്ദിയും പറഞ്ഞു.