പ്രഥമ സി.ആര്. കേശവന്‍വൈദ്യര്‍ മെമ്മോറിയല്‍ അവാര്‍ഡ് ശിവരഞ്ജിനിക്ക്
1533608
Sunday, March 16, 2025 7:39 AM IST
ഇരിങ്ങാലക്കുട: അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എര്‍പ്പെടുത്തിയ നവാഗത സംവിധായകനുള്ള സി.ആര്. കേശവന്‍വൈദ്യര്‍ മെമ്മോറിയല്‍ അവാര്‍ഡ് വിക്ടോറിയ എന്ന ചിത്രത്തിന്റെ സംവിധായിക ജെ. ശിവരഞ്ജിനിക്ക്.
25,000 രൂപയും മൊമെന്റോയും അടങ്ങുന്നതാണ് പുരസ്കാരം. റിട്ട ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ഐഎഎസ്, ഡോ. സി.ജി. രാജേന്ദ്രബാബു, സി.എസ്. വെങ്കിടേശ്വരന് എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
ഇന്ന് ഇരിങ്ങാലക്കുട മാസ് മൂവീസില്‍ നടക്കുന്ന ആറാമത് ഇരിങ്ങാലക്കുട ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തില്‍ എസ്വി പ്രൊഡക്സ് ചെയര്മാന് ഡോ. സി.കെ. രവി അവാര്‍ഡ് ദാനം നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.30ന് നടക്കുന്ന സമാപന സമ്മേളനം മാധ്യമ പ്രവര്ത്തകന് ശശികുമാര്‍ ഉദ്ഘാടനം ചെയ്യും.