പാപ്പിനിവട്ടം ബാങ്ക് സഹകരണ അംഗ സമാശ്വാസനിധി ചികിത്സാസഹായ വിതരണം
1533604
Sunday, March 16, 2025 7:39 AM IST
പുതിയകാവ്: പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് സഹകരണ അംഗ സമാശ്വാസ നിധി ചികിത്സാസഹായ വിതരണം ബാങ്കിന്റെ കൂളിമുട്ടം പൊക്ലായി ബ്രാഞ്ചിൽ നടന്നു. ബാങ്ക് പ്രസിഡന്റ് ബേബി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ആദ്യ ചികിത്സാ സഹായം ബാങ്ക് മുതിർന്ന അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ എം.എ. വിജയൻ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ്് ഗീത പ്രസാദ് അധ്യക്ഷത വഹിച്ചു.
ഡയറക്ടർമാരായ ടി.ബി. സുനിൽ കുമാർ, സണ്ണി മാധവ്, സി.വി.സന്തോഷ്, എ.കെ. ശ്രീനിവാസൻ, ആർ.എം. ഹരിദാസ്, ബാങ്ക് സെക്രട്ടറി ടി.സി. സിനി, ബാങ്ക് മുൻ പ്രസിഡന്റ്് ഇ.കെ.ബിജു, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് വി.എസ്. രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.