ലഹരിക്കെതിരേ ഒറ്റക്കെട്ടായി പ്രവർത്തിക്കണം: ജോസഫ് ടാജറ്റ്
1533737
Monday, March 17, 2025 1:57 AM IST
തൃശൂർ: മുൻകാലത്തേക്കാളും ശക്തമായി ലഹരിക്കെതിരേ പ്രതിരോധം തീർക്കേണ്ട സമയമായെന്നു ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. കോണ്‍ഗ്രസ് സേവാദൾ ജില്ലാ കമ്മിറ്റി നേതൃത്വയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാവിവാഗ്ദാനങ്ങളായ വിദ്യാർഥികൾ ചൂഷണം ചെയ്യപ്പെടുന്നു. സമൂഹത്തിന്റെ നന്മയ്ക്കും ക്രമസമാധാനനില വീണ്ടെടുക്കാനും നാം ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സേവാദൾ ജില്ലാ പ്രസിഡന്റ് പി.ഡി. റപ്പായി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബാബു ജോസഫ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ആന്റോ ജേക്കബ്, റോണി കുര്യൻ, ജില്ലാ ജനറൽ സെക്രട്ടറി സോണി സക്കറിയ, ഷെരീഫ് ഗുരുവായൂർ, ജിമ്മി ചാലക്കുടി, കെ.എസ്. സത്യൻ, ജോസഫ് ആട്ടോക്കാരൻ, സംസ്ഥാന സെക്രട്ടറി എം.എ. ജയശ്രീ, ഷാരോണ്‍ കൊടിയൻ, ജമാൽ താമരത്ത്, ബിജു തോമാസ് എന്നിവർ പ്രസംഗിച്ചു.