ദേവാലയങ്ങളിൽ തിരുനാൾ
1533022
Saturday, March 15, 2025 1:34 AM IST
അവിണിശേരി
സെന്റ് ജോസഫ്
അവിണിശേരി: സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിന് വികാരി ഫാ. അജിത് തച്ചോത്ത് കൊടിയേറ്റി. 17 വരെ വൈകീട്ട് ആറിന് നവനാൾ തിരുക്കർമങ്ങൾ നടക്കും. 18 നു വൈകീട്ട് ലില്ലിപ്പൂ സമർപ്പണവും യൗസേപ്പ് നാമധാരികളെ ആദരിക്കലും 19 നു വൈകീട്ട് ആറിന് ആഘോഷമായ ദിവ്യബലിയും ഉണ്ടാവും. ഫാ. ജിയോ ആലപ്പാട്ട് നേതൃത്വംനൽകും. ഫാ. ലിൻസണ് തട്ടിൽ സന്ദേശംനൽകും. രാത്രി ഏഴുമുതൽ നേർച്ച ഊട്ട് ആരംഭിക്കും.
വികാരി ഫാ. അജിത് തച്ചോത്ത്, കൈക്കാരന്മാരായ സ്റ്റെഫിൻ മൊയലൻ, ജോയ് കുറ്റിക്കാട്ട്, ജോസ് മേക്കാട്ടുപറന്പിൽ, ജോസ് മൂർക്കനാടൻ, ജനറൽ കണ്‍വീനർ വർഗീസ് കരിയാട്ടി, മറ്റു തിരുനാൾ കമ്മിറ്റി കണ്‍വീനർമാർ എന്നിവർ നേതൃത്വം നൽകും.
കാവീട് സെന്റ് ജോസഫ്
ഗുരുവായൂർ: കാവീട് സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ ത്തിരുനാൾ ആഘോഷം ഞായറാഴ്ച നടക്കും. രാവിലെ ഒൻപതിന് പള്ളി വികാരി ഫാ. ഫ്രാൻസിസ് നീലങ്കാവിൽ ഊട്ട് ആശീർവദിക്കും.
തുടർന്ന് 9.30നുള്ള പരിശുദ്ധ റാസയ്ക്ക് ഫാ. ജസ്റ്റിൻ തടത്തിൽ മുഖ്യകാർമികനാകും. ഫാ. സിന്റോ തൊറയൻ, ഫാ. ആന്റണി അമ്മുത്തൻ എന്നിവർ സഹകാർമികരാകും. ഫാ. സെബാസ്റ്റ്യ ൻ പാലത്തിങ്കൽ സിഎം ഐ സന്ദേശം നൽകും. തുടർന്ന് 4,000 പേർക്ക് ഊട്ടുവിരുന്ന് ഉണ്ടാകും.
വിജയപുരം സെന്റ് ജോസഫ്സ്
ചേറൂർ: വിജയപുരം പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിന് അവിണിശേരി ഇടവകവികാരി ഫാ. അജിത്ത് തച്ചോത്ത് കൊടിയേറ്റി. 23 നാണ് തിരുനാൾ.
തിരുനാൾദിനംവരെ എല്ലാ ദിവസവും വൈകീട്ട് 5.30 ന് നവനാൾ തിരുക്കർമങ്ങൾ, 23 നു രാവിലെ ഏഴിനും പത്തിനും വിശുദ്ധ കുർബാനകൾ, നേർച്ചപ്പായസം വിതരണം എന്നിവ ഉണ്ടായിരിക്കും.
10 നു നടക്കുന്ന ആഘോഷമായ തിരുനാൾകുർബാനയ്ക്ക് ഫാ. സനോജ് അറങ്ങാശേരി മുഖ്യകാർമികനാകും. ഫാ. ലിൻസണ് തട്ടിൽ സന്ദേശം നൽകും.
തിരുനാൾവിജയത്തിനായി ഫാ. ജോണ്സണ് അന്തിക്കാടൻ, ജനറൽ കണ്‍വീനർ ജോസ് ഒലക്കേങ്കിൽ, ട്രസ്റ്റിമാരായ ബെൻസിൻ മാറോക്കി, ജോണ്സണ് തച്ചാറ, ലിയോണ്സണ് ചാഴൂർ, മിജോണ് പെരുമാട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.