വെണ്ടോര്‍ സെന്റ് മേരീസ് യുപി സ്കൂള്‍ വാര്‍ഷികം
1533597
Sunday, March 16, 2025 7:29 AM IST
വെണ്ടോര്‍: സെന്റ് മേരീസ് യുപി സ്കൂള്‍ വാര്‍ഷികം മാര്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ലാസര്‍ താണിക്കല്‍ അധ്യക്ഷനായി. എഴുത്തുകാരന് ജോണി ചിറ്റിശേരി, എഇഒ എം.വി. സുനില്‍കുമാര്‍, പ്രധാനാധ്യാപിക സ്മിത സെബാസ്റ്റ്യന്‍, പിടിഎ പ്രസിഡന്റ് സനല്‍ മഞ്ഞളി, റോബിന് ജോസ്, ഫാ. ലിന്സന് അക്കരപ്പറമ്പില്‍, ജോസി ജോണി, ജോയ് ചാളിപാടന്, ഡോ. സുകൃത് സോന, ഇജിസി ജോസഫ്, ടി. ലിന്റോഷ് ജോണ്‍, ടി. മാല പോള്‍സണ്‍, സന സംഗീത് എന്നിവര്‍ പ്രസംഗിച്ചു.