ദേവാലയങ്ങളിൽ തിരുനാൾ
1533733
Monday, March 17, 2025 1:57 AM IST
വേലൂപ്പാടം തീർത്ഥാടന
പദയാത്ര നാളെ
പുതുക്കാട്: വേലൂപ്പാടം തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ ഓർമത്തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന ഒമ്പതാമത് തീർത്ഥാടന പദയാത്ര നാളെ നടക്കുമെന്ന് ഭാരവാഹികൾ പുതുക്കാട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ ഏഴിന് അളഗപ്പനഗർ ത്യാഗരാജാർ പോളിടെക്നിക് അങ്കണത്തിൽ നിന്നാരംഭിക്കുന്ന പദയാത്ര പള്ളിക്കുന്ന് പള്ളി വികാരി ഫാ. ജോർജ് എടക്കളത്തൂ ർ ഉദ്ഘാടനം ചെയ്യും. ആയിരത്തിലേറെ വിശ്വാസികൾ പങ്കെടുക്കുന്ന പദയാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. രാവിലെ പത്തിന് പദയാത്ര തീർത്ഥാടന കേന്ദ്രത്തിൽ എത്തി ച്ചേരും.
തുടർന്ന് നടക്കുന്ന ആഘോഷമായ പാട്ടുകുർബാനയ്ക്ക് തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജെയ്സൺ കൂനംപ്ലാക്കൽ കാർമികത്വം വഹിക്കും.ഫാ. വർഗീസ് ഊക്കൻ തിരുനാൾ സന്ദേശം നൽകും. തുടർന്ന് നടക്കുന്ന ശ്രാദ്ധ ഊട്ടിൽ പതിനായിരത്തോളംപേർ പങ്കെടുക്കും.
തിരുശേഷിപ്പ് വണങ്ങുന്നതിനായുള്ള സൗകര്യങ്ങൾ പിതാപാതയിൽ ഒരുക്കിയിട്ടുണ്ട്. തീർത്ഥാടന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഇടവകയിലെ നിർധന കുടുംബത്തിന് നിർമിച്ച രണ്ടാമത്തെ കാരുണ്യ ഭവനത്തിന്റെ വെഞ്ചരിപ്പ് ചടങ്ങിൽ നടക്കും. തീർത്ഥാടന കേന്ദ്രം വികാരി ഫാ.ഡേവിസ് ചെറയത്ത്, ജനറൽ കൺവീനർ ഷിജോ ഞെരിഞ്ഞാംപിള്ളി, ട്രസ്റ്റി പോൾ മഞ്ഞളി, പിആർഒ ബൈജു വാഴക്കാല തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മണലൂർ സെന്റ് ജോസഫ്
പള്ളിയിൽ ഉൗട്ടുതിരുനാൾ
മണലൂർ: വെസ്റ്റ് സെന്റ് ജോസഫ് പള്ളിയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ ഉൗട്ടുതിരുനാളിന് വികാരി ഫാ. ജോജു ചിരിയങ്കണ്ടത്ത് കൊടിയേറ്റി.
22, 23 തിയതി കളിലാണു തിരുനാൾ. 22ന് വൈകീട്ട് 6.30ന് വി ശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, തിരുസ്വരൂ പം എഴുന്നള്ളിച്ചുവയ്ക്കൽ.
തിരുനാൾ ദിനമായ 23 ന് രാവിലെ 8.30 ന് ആഘോഷമായ തി രുനാൾ പാട്ടുകുർബാനയും തിരുനാൾ സന്ദേശവും ഉണ്ടായിരിക്കും.
തുടർന്ന് നേർച്ച ഭക്ഷണ ആശീർവാദവും ഉൗട്ട് വിതരണം നടക്കുന്നതായിരിക്കും.
തിരുനാൾ ആഘോഷങ്ങൾക്കു വികാരി ഫാ. ജോജു ചിരിയങ്കണ്ടത്ത്, ട്രസ്റ്റിമാരായ പാവു ചിറമ്മൽ, ഫ്രാൻസിസ് കരിയാട്ടിൽ, സന്തോഷ് മാളിയേക്കൽ, തിരുനാൾ ജനറൽ കണ്വീനർ വർഗീസ് പെരുമാടാൻ, മറ്റ് തിരുനാൾ കമ്മിറ്റി കണ്വീനർമാർ എന്നിവർ നേതൃത്വം നൽകും.
ഓർമപ്പെരുന്നാളിന്
കൊടിയേറി
കുന്നംകുളം: ആർത്താറ്റ് - കുന്നംകുളം സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന പരിശുദ്ധനായ മോർ ഒസ്താത്തിയോസ് സ്ലീബാ ബാവായുടെ 95-മത് ഓർമപ്പെരുന്നാളിനു കൊടിയേറി.
19, 20, 21 തീയതികളിൽ വചന പ്രഘോഷണം ഉണ്ടാകും. 22 ന് കാലത്ത് വിശുദ്ധ അഞ്ചിന്മേൽ കുർബാന. വടവുകോട്, അങ്കമാലി പൊയ്ക്കാട്ടുശേരി,ചേലക്കര, ചാലിശ്ശേരി ,കൊരട്ടിക്കര,അകതിയൂർ, വൈശേരി, അയിന്നൂർ എന്നിവടങ്ങളിൽ നിന്നുമുള്ള കാൽനട തീർഥയാത്രകൾക്ക് വൈകീട്ട് 5.30 ന് ആർത്താറ്റ് സിംഹാസന പള്ളിയിൽ സ്വീകരണം.തുടർന്ന് ആറിന് സന്ധ്യാ പ്രാർഥനയും കബറിങ്കൽ ധൂപപ്രാർഥനയും പ്രദക്ഷിണവും.
പെരുന്നാൾ ദിനമായ 23 ന് പുലർച്ചെ പെങ്ങാമുക്ക്, പാറന്നൂർ, പെലക്കാട്ട് പയ്യൂർ, വൈശേരിയിൽനിന്നുമുള്ള തീർത്ഥയാത്രകൾ രാവിലെ ആറിന് പള്ളിയിൽ എത്തിച്ചേരും. തുടർന്ന് പ്രഭാത പ്രാർഥന, ഏഴിന് വിശുദ്ധ മൂന്നിന്മേൽ കുർബാന. തുടർന്ന് കബറിങ്കൽ ധൂപപ്രാർഥന, പതിനായിരങ്ങൾ പങ്കെടുക്കുന്ന നേർച്ചസദ്യ.
പെരുന്നാൾ ശ്രുശൂഷകൾക്ക് സിംഹാസന പള്ളികളുടെ മോർ ദിയസ്കോറോസ് കുരിയാക്കോസ് മെത്രാപ്പോലീത്ത, സക്കറിയ മോർ പീലാക്സിനോസ് മെത്രാപ്പോലീത്ത എന്നിവർ പ്രധാന കാർമികത്വം വഹിക്കും.
വികാരി ഫാ. ജിബിൻ ചാക്കോ, സഹ വികാരി ഫാ. മനു തങ്കച്ചൻ, ട്രസ്റ്റിമാരായ ചാക്കോ ജോർജ് പനക്കൽ, സിറിൽ ജോൺ പുലിക്കോട്ടിൽ, സെക്രട്ടറി വർഗീസ് തറയിൽ, ട്രഷറർ ഗ്രിഗറി പനക്കൽ, ജോ. സെക്രട്ടറി ടെറിൻ വർഗീസ്, പെരുന്നാൾ കൺവീനർ കെ.യു. രാജൻ എന്നിവർ നേതൃത്വം നൽകും.