ജനകീയ മത്സ്യകൃഷിക്ക് തുടക്കം
1533723
Monday, March 17, 2025 1:57 AM IST
പൂമംഗലം: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പും പൂമംഗലം പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷിക്ക് പൂമംഗലം പഞ്ചായത്തില്‍ തുടക്കം കുറിച്ചു. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ്് കെ.എസ്. തമ്പി മത്സ്യ കുഞ്ഞുങ്ങളെ പൊതു കുളത്തില്‍ നിക്ഷേപിച്ചും, കര്‍ഷകര്‍ക്ക് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയതും ഉദ്ഘാടനം നിര്‍വഹിച്ചു. പൂമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷിന്റെ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.എന്‍. ജയരാജ് സംസാരിച്ചു.
കൊപ്രക്കളം: ജനകീയ മത്സ്യകൃഷി പദ്ധതിയിൽ നാട്ടിക മത്സ്യഭവന് കീഴിൽ വരുന്ന കയ്പമംഗലം പഞ്ചായത്തിൽ വിവിധയിനത്തിൽപ്പെട്ട കാർപ് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഒരു സെന്റിന് 30 മത്സ്യ കുഞ്ഞുങ്ങൾ എന്ന നിരക്കിലാണ് പഞ്ചായത്തിൽ അപേക്ഷ വച്ച എല്ലാ മത്സ്യകർഷകർക്കും കാർപ്പ് കുഞ്ഞുങ്ങളെ നൽകിയത്. പഞ്ചായത്തിലെ പൊതുകുളമായ കാട്ടിക്കുളത്തിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. വിവിധ വാർഡ് മെമ്പർമാർ,നാട്ടിക ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അശ്വിൻ രാജ്, അക്വാകൾച്ചർ പ്രൊമോട്ടർ, സാഗർമിത്രകൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.