കാടുകുറ്റി എൽഎഐയുപി സ്കൂൾ വാർഷികം
1533609
Sunday, March 16, 2025 7:39 AM IST
കാടുകുറ്റി: എൽഎഐ യുപി സ്കൂളിന്റെയും സ്റ്റീഫൻ പാദുവ മെമ്മോറിയൽ കിൻന്റർഗാർട്ടൻന്റെയും വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബിജു ഡിസിൽവ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പ്രിൻസി ഫ്രാൻസീസ് മുഖ്യാതിഥിയായി. സമ്പാളൂർ സെന്റ്് ഫ്രാൻസീസ് സേവ്യേഴ്സ് പള്ളി വികാരി റവ.ഡോ. ജോൺസൺ പങ്കേത്ത് അനുഗ്രഹപ്രഭാഷണം നടത്തി. സീരിയൽ താരം ദേവനന്ദ വിശിഷ്ടാതിഥിയായി.
ചാലക്കുടി ബിപിസി സി.ജി. മുരളീധരൻ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും സ്കൂൾ ലോക്കൽ മാനേജർ ബനഡിക്ട് സിമേതി സബ് ജില്ലാ മത്സര വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു. പി.സി. അയ്യപ്പൻ, ഡെയ്സി റോഡ്രിക്സ്, ഫാ.റെക്സൺ പങ്കേത്ത്, ലീന ഡേവീസ്, ഡെയ്സി ഫ്രാൻസിസ്, ടെഡി സിമേതി, മേരി ലോപ്പസ്, ബിൻസി ഡെന്നി, ഷീബ ജേക്കബ് എന്നിവർ പ്രസംഗിച്ചു.