ദേവാലയങ്ങളിൽ തിരുനാൾ
1534050
Tuesday, March 18, 2025 2:19 AM IST
പാവറട്ടി
തീർഥകേന്ദ്രത്തിൽ
മരണത്തിരുനാൾ
പാവറട്ടി: സെന്റ്ജോസഫ്സ് തീർഥകേന്ദ്രത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ആചരണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ 10 ന് വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ റാസ കുർബാനയ്ക്ക് കത്തോലിക്കസഭ ഡയറക്ടർ ഫാ. ബിൽജു വാഴപ്പിള്ളി മുഖ്യകാർമികത്വം വഹിക്കും. ഫാ. ബെന്നി കിടങ്ങൻ സന്ദേശം നൽകും. ഫാ. ജോൺ പുത്തൂർ സഹകാർമികനാകും.
വൈകീട്ട് വിവിധ സമുദായങ്ങളുടെ നേതൃത്വത്തിൽ വാദ്യ മേളങ്ങളും തേര് എഴുന്നള്ളിപ്പും നടക്കും. രാവിലെ 5.30, 7, 8.15, വൈകീട്ട് 5, 7 നും ദിവ്യബലി. രാവിലെ 10നുള്ള ദിവ്യബലിക്കുശേഷം കുട്ടികൾക്ക് ചോറൂണ്, അടിമ ഇരുത്തൽ, ലില്ലിപ്പൂവ് സമർപ്പണം, സൗജന്യ നേർച്ച ഊട്ട് എന്നിവ ഉണ്ടായിരിക്കുമെന്ന് തീർത്ഥകേന്ദ്രം റെക്ടർ ഫാ. ആന്റണി ചെമ്പകശേരി, മാനേജിംഗ് ട്രസ്റ്റി പിയൂസ് പുലിക്കോട്ടിൽ, ഊട്ടുകമ്മിറ്റി കൺവീനർ ഡേവിസ് തെക്കേക്കര എന്നിവർ അറിയിച്ചു.
കാഞ്ഞാണി
സെന്റ് തോമസ്
കാഞ്ഞാണി: സെന്റ് തോമസ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ 46-ാം ഊട്ടുതിരുനാളിനും കപ്പേളയിലെ സംയുക്ത തിരുനാളിനും കൊടിയേറി. വികാരി ഫാ. ദാവീദ് വിതയത്തിൽ മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, തിരുനാൾ കൊടിയേറ്റം എന്നി വ നടന്നു. 22 നാണ് തിരുനാൾ. രാവിലെ ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ്, നൊവേന, തിരുനാൾ പ്രദക്ഷിണം എന്നിവയും വൈകീട്ട് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, തുടർന്ന് ഇടവകയുടെ തെക്കേ അതിർത്തിയിൽ നിന്നും വിശുദ്ധ യൗസേപ്പിതാവിന്റെ ലില്ലി എഴുന്നള്ളിപ്പും ഉണ്ടാകും.
11.30 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ സാന്തോം പാരീഷ് ഹാളിൽ ഊട്ട് നേർച്ചയും ഉണ്ടായിരിക്കും. കമ്മിറ്റി ഭാരവാഹികളായ കൺവീനർ ടോണി എലുവത്തിങ്കൽ, കൈക്കാരന്മാരായ വർഗീസ് ചാലയ്ക്കൽ, എ.പി. റോബി, നവീൻ തോമസ്, സെക്രട്ടറി റൂബി ബിജു, ട്രഷറർ എം. ജെ. സെബാസ്റ്റ്യൻ, ജോയിൻ കൺവീനർ സി. എം. തോമസ്, അംഗങ്ങളായ സി. എ. സെബി, സാംസൺ, ഫ്രാൻസിസ് ചാലയ്ക്കൽ, ടി.ഡി. ജെയ്ക്കബ്, എം. എഫ്. സ്റ്റാൻലി തുടങ്ങിയവർ കൊടിയേറ്റ ചടങ്ങുകൾക്കു നേതൃത്വം നൽകി.
കണ്ണാറ
സെന്റ് ജോസഫ്സ്
കണ്ണാറ: സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിന് ഫാ. വർഗീസ് കരിപ്പേരി കൊടിയേറ്റി. ജനറൽ കൺവീനർ ബിജു കാടാശേരി, കൈക്കാരന്മാരായ ബേബി ചാലിൽ, ഷൈജു വള്ളിമാലിൽ, ബൈജു കൂടലി എന്നിവർ നേതൃത്വം വഹിച്ചു. 23 ന് ഞായറാഴ്ചയാണു തിരുനാൾ.