വൃക്കരോഗിയെ ആദരിച്ചു
1533594
Sunday, March 16, 2025 7:29 AM IST
വടക്കാഞ്ചേരി: ലോക വൃക്കദിനത്തോടനുബന്ധിച്ച് കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും നഗരസഭ ഡിവിഷൻ 41 വികസനസമിതിയുടെയും നേതൃത്വത്തിൽ അന്ധനും വൃക്കരോഗിയുമായ മുണ്ടത്തിക്കോട് സ്വദേശി കുട്ടനെയും കുടുംബത്തെയും ആദരിച്ചു. ഡിവിഷൻ കൗണ് സിലർ കെ. അജിത്കുമാർ അധ്യക്ഷത വഹിച്ചു. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ ഉദ്ഘാടനം ചെയ്തു.
അഡ്വ. ഫാ. ഫ്രാങ്കോ പുത്തിരി അനുഗ്രഹപ്രഭാഷണം നടത്തി. കെ.വി. ജോസ്, കെ.ഗോപാലകൃഷ്ണൻ, രമണി പ്രേമദാസൻ, വർഗീസ് തരകൻ, ബിജു ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു. ബിജു അയ്യങ്കേരി തട്ടുകടയിലേക്ക് ആവശ്യമായ മേശ, കസേര എന്നിവ വാങ്ങിനൽകി.