റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ച് വയോധിക മരിച്ചു
1533262
Saturday, March 15, 2025 11:04 PM IST
വാടാനപ്പള്ളി: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ച് വയോധിക മരിച്ചു. ഇടശേരി പുതിയവീട്ടിൽ മജീദിന്റെ ഭാര്യ റഷീദയാണ്(62) മരിച്ചത്.
ഇന്നലെ രാവിലെ 5.30 ഓടെ ദേശീയപാതയിൽ ഇടശേരി ബസ് സ്റ്റോപ്പിനു വടക്ക് ഭാഗത്താണ് അപകടം. ഭർത്താവ് മജീദുമായി ചികിത്സയ്ക്ക് മെഡിക്കൽ കോളജിലേക്ക് പോകുകയായിരുന്നു. കബറടക്കം നടത്തി. മക്കൾ: ഷാജഹാൻ, ഷാജിത. മരുമക്കൾ: ഇബ്രാഹിം, ഷജിന.
തളിക്കുളം സെന്ററിന് തെക്ക് ഇരുവരും ചേർന്ന് വർഷങ്ങളായി ചായക്കട നടത്തി വരികയായിരുന്നു.