ചാലക്കുടി നഗരസഭയിൽ ജോബ് സ്റ്റേഷൻ ആരംഭിച്ചു
1533027
Saturday, March 15, 2025 1:34 AM IST
ചാലക്കുടി: സംസ്ഥാന സർക്കാരിന്റെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ഉദ്യോഗാർഥികളെയും തൊഴിലന്വേഷകരെയും സഹായിക്കുന്നതിനായി നഗരസഭ കാര്യാലയത്തിൽ ജോബ് ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു.
തൊഴിലന്വേഷകരെ ഡിഡബ്ലിയുഎംഎസ് ജോബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും ജോലിക്ക് അപേക്ഷിക്കാനും സഹായിക്കുന്നതിനായി ജോബ് സ്റ്റേഷൻ പ്രവർത്തിക്കുന്നതാണ്.
നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ സെന്റർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സി. ശ്രീദേവി അധ്യക്ഷത വഹിച്ചു. കില ഫാക്കൽറ്റി വി.കെ.ശ്രീധരൻ പദ്ധതി വിശദീകരണം നടത്തി.
ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജു എസ് ചിറയത്ത്, പ്രീതി ബാബു, മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, വൽസൻചമ്പക്കര, ജോജി കാട്ടാളൻ, ബിന്ദു ശശികുമാർ, ടി.ഡി. എലിസബത്ത്, ജിതി രാജൻ, സൂസി സുനിൽ നഗരസഭ സെക്രട്ടറി കെ. പ്രമോദ്, ശില്പ, സ്വാതി, ഡോ. കെ. സോമൻ, പ്രീതി ബാബു, ബീന ഡേവിസ് തുടങ്ങിയവർ പ്രസംഗിച്ചു.