അതിരൂപതാദിനാഘോഷം: കണ്ടശാംകടവിൽ ഓഫീസ് തുറന്നു
1533729
Monday, March 17, 2025 1:57 AM IST
കണ്ടശാംകടവ്: സെന്റ് മേരിസ് ഫൊറോന പള്ളിയിൽ മേയ് 20ന് നടക്കുന്ന അതിരൂപതദിനാഘോഷങ്ങൾക്കുള്ള ഓഫീസിന്റെ ഉദ്ഘാടനം വികാരി ജനറാൾ മോൺ. ജോസ് കോനിക്കര നിർവഹിച്ചു. അതിരൂപതയിലെ എല്ലാ ഇടവകയിൽ നിന്നും ഉള്ള പ്രതിനിധികളും, വൈദീകരും സന്യസ്തരും ഇതിൽ പങ്കെടുക്കും.
അതിരൂപതാ ദിനത്തിന് മുന്നോടിയായി മേയ്15 മുതൽ 18 വരെ ജെറുസലേം ധ്യാനകേന്ദ്രം നയിക്കുന്ന ബൈബിൾ കൺവൻഷനും ഉണ്ടാകും. ആഘോഷ പരിപാടികൾക്കായി ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് രക്ഷാധികാരിയായി സെൻട്രൽ കമ്മിറ്റിയും മറ്റു 17 ഉപകമ്മിറ്റികളും ഉൾപ്പെടെ വിപുലമായ ആഘോഷ കമ്മിറ്റി രൂപീകരിച്ചു .
ബിഷപ് മാർ ടോണി നീലങ്കാവിൽ, മോൺ. ജോസ് കോനിക്കര, മോൺ. ജയ്സൺ കൂനംപ്ലാക്കൽ, ഫാ. ഡൊമനിക് തലക്കോടൻ, കണ്ടശാംകടവ് ഫൊറോന വികാരി ഫാ. റാഫേൽ ആക്കാമറ്റത്തിൽ, ഫാ. സോളി തട്ടിൽ, ഫാ. സിജോ പൈനാടത്ത്, ജോഷി വടക്കൻ, ഡോ. ടോണി ജോസഫ്, അഡ്വ. സന്തോഷ് മണ്ടുംപാല എന്നിവരെ സെൻട്രൽ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.